നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി​യി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കു​ന്നു
Friday, January 21, 2022 12:36 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി​യി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വ് സ​ർ​വീ​സു​ക​ളെ ബാ​ധി​ക്കു​ന്നു. അ​തി​നി​ടെ നാ​ലു ഡ്രൈ​വ​ർ​മാ​ർ​ക്ക് കോ​വി​ഡും സ്ഥി​രീ​ക​രി​ച്ചു. പ​ത്തോ​ളം പേ​ർ​ക്കു പ​നി​യു​ള്ള​താ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വു മൂ​ലം സ​ർ​വീ​സു​ക​ൾ കു​റ​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്.

ഡ്രൈ​വ​ർ​മാ​രി​ൽ നാ​ലു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചേ​ക്കു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ക​ണ്ട​ക്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ലെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​രു​ടെ കു​റ​വാ​ണ് പ്ര​തി​സ​ന്ധി​ക്ക് ആ​ക്കം കൂ​ട്ടു​ന്ന​ത്. നി​ല​വി​ൽ 31 സ​ർ​വീ​സു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​പ്പോ​ൾ സ്ഥി​ര​മാ​യി 21 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​നം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളെ ബാ​ധി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വ​രു​മാ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണു​ള്ള​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളു​ടെ ക​ള​ക്ഷ​നി​ലാ​ണ് കു​റ​വു​ണ്ടാ​യി​ട്ടു​ള്ള​ത്. ഡി​സം​ബ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ പ്ര​തി​ദി​നം അ​ഞ്ചു ല​ക്ഷം മു​ത​ൽ അ​ഞ്ച​ര ല​ക്ഷം രൂ​പ​വ​രെ​യാ​യി​രു​ന്നു വ​രു​മാ​ന​മെ​ങ്കി​ൽ നി​ല​വി​ൽ ഇ​തു മൂ​ന്നു ല​ക്ഷ​ത്തി​നും മൂ​ന്ന​ര ല​ക്ഷ​ത്തി​നു​മി​ട​യി​ലാ​ണ്. നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു പ​ന്പ സ​ർ​വീ​സി​നാ​യി പോ​യ ബ​സു​ക​ൾ ഡി​പ്പോ​യി​ൽ തി​രി​കെ എ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി ത​ട​സ​മാ​യി​ല്ലെ​ങ്കി​ൽ നി​ല​ന്പൂ​ർ-​ഗൂ​ഢ​ല്ലൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന ര​ണ്ടു സ​ർ​വീ​സു​ക​ളു​മു​ൾ​പ്പെ​ടെ വീ​ണ്ടും ആ​രം​ഭി​ക്കും. അ​തി​നും ആ​വ​ശ്യ​ത്തി​നു ഡ്രൈ​വ​ർ വേ​ണം.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് നി​ല​ന്പൂ​ർ കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു ക​ഴി​ഞ്ഞു. ഡി​പ്പോ​യി​ലെ ഗ്യാ​രേ​ജി​ലും ഓ​ഫീ​സി​ലും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​ധി​ക ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​രു​ന്ന​തു നി​ല​വി​ലെ ഡ്രൈ​വ​ർ​മാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു​ണ്ട്.