ചാ​റ്റ​ൽമ​ഴ​യും മൂ​ട​ൽ​മ​ഞ്ഞും; റ​ബ​ർ ഉ​ത്പാ​ദ​നം കു​റ​യും
Friday, January 21, 2022 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ല​നു​ഭ​വ​പ്പെ​ടു​ന്ന ചാ​റ്റ​ൽ മ​ഴ​യും ഇ​രു​ണ്ടു മൂ​ടി​യ അ​ന്ത​രീ​ഷ​വും റ​ബ​ർ കൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നു കൃ​ഷി വ​കു​പ്പ​ധി​കൃ​ത​രുടെ മു​ന്ന​റി​യി​പ്പ്.
മ​ല​യോ​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ചാ​റ്റ​ൽ മ​ഴയുണ്ടായിരുന്നു. റ​ബ​റി​ന്‍റെ ഇ​ല കൊ​ഴി​ഞ്ഞു പു​തി​യ ത​ളി​ർ​പ്പു​ക​ൾ രൂ​പ​പ്പെ​ടു​ന്ന സ​മ​യ​മാ​ണി​പ്പോ​ൾ.

ചാ​റ്റ​ൽ മ​ഴ​യി​ൽ ത​ളി​ർ​പ്പു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി പോ​കു​ന്ന​തോ​ടൊ​പ്പം ഇ​ല​പു​ള്ളി രോ​ഗം പി​ടി​പെ​ട്ട് പൂ​ർ​ണ വ​ള​ർ​ച്ച​യെ​ത്താ​ത്ത ഇ​ല​ക​ൾ നാ​ശം വ​രി​ക​യും ചെ​യ്യും. ഇ​തു അ​ടു​ത്ത സീ​സ​ണി​ലെ റ​ബ​ർ ഉ​ത്പാ​ദ​ന​ത്തി​ൽ വ​ൻ കു​റ​വു​ണ്ടാ​യേ​ക്കാ​മെ​ന്നാ​ണ് കൃ​ഷി വ​കു​പ്പ​ധി​കൃ​ത​ർ സൂ​ച​ന ന​ൽ​കു​ന്ന​ത്. ഇ​ല പു​ള്ളി​യെ നി​യ​ന്ത്രി​ക്കാ​ൻ സ​ൾ​ഫ​ർ എ​ന്ന കു​മി​ൾ നാ​ശി​നി രാ​ത്രി​യി​ൽ റ​ബ​ർ മ​ര​ത്തി​ന്‍റെ ത​ളി​ർ​പ്പു​ക​ളി​ൽ സ്പ്രേ ​ചെ​യ്യു​ക​യാ​ണ് വ​ൻ​കി​ട തോ​ട്ട​മു​ട​മ​ക​ൾ ചെ​യ്തു വ​രു​ന്ന​ത്. എ​ന്നാ​ൽ ഭാ​രി​ച്ച ചെ​ല​വു വ​രു​ന്ന​തി​നാ​ൽ ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​ർ ഇ​തി​ൽ നി​ന്നു വി​ട്ടു നി​ൽ​ക്കു​ക​യാ​ണ്. ഇ​ല പു​ള്ളി രോ​ഗ​ത്തെ നി​യ​ന്ത്രി​ക്കാ​നാ​വ​ശ്യ​മാ​യി വേ​ണ്ടി​വ​രു​ന്ന ചെ​ല​വു​ക​ൾ റ​ബ​ർ ബോ​ർ​ഡും കൃ​ഷി വ​കു​പ്പും ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യാ​ൽ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കു ആ​ശ്വാ​സ​മാ​കും. അ​തേ സ​മ​യം മാ​വ്, ക​ശു​മാ​വ് തു​ട​ങ്ങി​യ ഫ​ല​വൃ​ക്ഷ​ങ്ങ​ൾ പു​ഷ്പി​ക്കു​ന്ന സീ​സ​ണും കൂ​ടി​യാ​ണി​ത്. ഇ​രു​ള​ട​ഞ്ഞ കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നു ഇ​വ​യു​ടെ പൂ​വു​ക​ൾ ക​രി​ഞ്ഞു​ണ​ങ്ങി ന​ഷ്ട​പ്പെ​ടു​ന്ന​ത് ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ഡി​സം​ബ​ർ, ജ​നു​വ​രി മാ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന മ​രം കോ​ച്ചു​ന്ന ത​ണു​പ്പ് ന​ഷ്ട​പ്പെ​ട്ട​തു ച​ക്ക ഉ​ത്പാ​ദ​ന​ത്തെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

കാ​പ്പി, കൊ​ക്കോ, ജാ​തി, ഗ്രാ​ന്പൂ, കു​രു​മു​ള​ക് തു​ട​ങ്ങി​യ വി​ള​ക​ൾ​ക്കും ഇ​രു​ള​ട​ഞ്ഞ അ​ന്ത​രീ​ക്ഷം പ്ര​തി​കൂ​ല സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.