മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്
Saturday, January 22, 2022 12:29 AM IST
മ​ഞ്ചേ​രി: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ്. 25 ജീ​വ​ന​ക്കാ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ദി​നം​പ്ര​തി ശ​രാ​ശ​രി അ​ഞ്ച് വീ​തം ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ലാ​ണ്. കോ​വി​ഡ് രോ​ഗി​ക​ൾ കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​ർ​ക്ക് പ​ക​രം നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. കോ​വി​ഡ് ബ്രി​ഗേ​ഡി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ര​ണ്ട് ത​രം​ഗ​ങ്ങ​ളി​ലും ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ച്ച​ത്.

കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​ഗ്യവ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കി. എ​ൻ​എ​ച്ച്എം വ​ഴി​യു​ള്ള താത്കാ​ലി​ക നി​യ​മ​ന​ങ്ങ​ളെ​ങ്കി​ലും അ​തി​വേ​ഗം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​കും. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. കോ​വി​ഡ് ചി​കി​ത്സ​ക്ക് ഒ​രു​ക്കി​യി​രു​ന്ന 104 കി​ട​ക്ക​ക​ൾ ഇ​ന്ന​ലെ മു​ത​ൽ 142 ആ​ക്കി ഉ​യ​ർ​ത്തി. 10, 13 വാ​ർ​ഡു​ക​ളാ​ണ് കോവി​ഡ് ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​ക്കി​യ​ത്.