തു​റ​ക്ക​ൽ -ചെ​മ്മ​ല പ​റ​ന്പ് റോ​ഡ് ന​വീ​ക​ര​ണം: എം​എ​ൽ​എ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​റു​മാ​യി ച​ർ​ച്ച ന​ട​ത്തി
Saturday, January 22, 2022 12:34 AM IST
കൊ​ണ്ടോ​ട്ടി: ത​ക​ർ​ന്ന​ടി​ഞ്ഞ തു​റ​ക്ക​ൽ-​ചെ​മ്മ​ല പ​റ​ന്പ് റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​ന് എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി​യു​ടെ സ​ഹാ​യം തേ​ടി. സ്ഥ​ലം എംഎ​ൽഎ ടി.​വി.ഇ​ബ്രാ​ഹിം എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ർ ആ​ർ.​മ​ഹാ​ലിം​ഗ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി.ചീ​ക്കോ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​റോ​ഡ് പൈ​പ്പി​ടാ​നാ​യി വെ​ട്ടി​പ്പൊ​ളി​ച്ച​ത്. പൈ​പ്പി​ന് വേ​ണ്ടി കു​ഴി​യെ​ടു​ത്ത ഭാ​ഗം അ​തോ​റി​റ്റി വാ​ട്ട​ർ അ​ത്താ​റി​റ്റി മു​ഖേ​ന ന​ന്നാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും പൂ​ർ​ണ​മാ​യി​രു​ന്നി​ല്ല.

മു​ഴു​വ​ൻ ന​ന്നാ​ക്കാ​ത്ത മൂ​ലം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റോ​ഡ് വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഓ​രോ എം​എ​ൽ​എ​ക്കും അ​നു​വ​ദി​ക്കു​ന്ന ക്വാ​ട്ട​യി​ൽ നി​ന്നും ഒ​രു റോ​ഡി​ന് ന​ൽ​കാ​വു​ന്ന പ​ര​മാ​വ​ധി തു​ക​യാ​യ 10 ല​ക്ഷം രു​പ ഈ ​റോ​ഡി​ന് ന​ൽ​കാ​ൻ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഉ​ത്ത​ര​വ് ഈ ​ആ​ഴ്ച ത​ന്നെ​യു​ണ്ടാ​കും.​ഇ​തി​ന് പു​റ​മെ എ​യ​ർ​പോ​ർ​ട്ടി​ൽ നി​ന്നും ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഡ​യ​റ​ക്ട​റെ ക​ണ്ട​ത്. എം​എ​ൽ​എ​ക്കൊ​പ്പം മു​ൻ​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ വി.​കെ.​ഖാ​ലി​ദ് സം​ബ​ന്ധി​ച്ചു.