ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ഗാ​ല​റി ഒ​രു​ക്കി; ഫു​ട്ബോ​ൾ ല​ഹ​രി​ക്ക് കോ​വി​ഡി​ന്‍റെ ക​രി​നി​ഴ​ൽ
Sunday, January 23, 2022 12:17 AM IST
കാ​ളി​കാ​വ് : നാ​ടി​ന്‍റെ ഫു​ട്ബോ​ൾ സ്വ​പ്ന​ങ്ങ​ൾ​ക്കു മേ​ൽ കോ​വി​ഡി​ന്‍റെ ക​രി​നി​ഴ​ൽ പ​ര​ന്ന​തി​ൽ നി​രാ​ശ​യോ​ടെ പൂ​ങ്ങോ​ട് ഗ്രാ​മം. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ പ​ഴ​ക്കം​ചെ​ന്ന ഫു​ട്ബോ​ൾ ക്ല​ബു​ള്ള പൂ​ങ്ങോ​ട് ഗ്രാ​മ​ത്തി​നു ഇ​ക്കു​റി ആ​ദ്യ​മാ​യൊ​രു അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട​ബോ​ൾ ന​ട​ത്താ​ൻ കെഎഫ്എ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി ഗാ​ല​റി ഒ​രു​ക്കി​യ​തി​നു ശേ​ഷ​മാ​ണ് കോ​വി​ഡ് നി​യ​ന്ത്ര​ണ​മു​ണ്ടാ​യ​ത്. നാ​ടി​ന്‍റെ താ​ങ്ങും ത​ണ​ലു​മാ​യ ഒ​രു​മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ധ​ന​ശേ​ഖ​ര​ണ​മാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് ല​ക്ഷ്യ​മാ​ക്കി​യി​രു​ന്ന​ത്. അ​തി​നി​ട​യി​ലാ​ണ് കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം പ​ട​ർ​ന്നു കൊ​ണ്ടി​രി​ക്കെ മ​ത്സ​രം മാ​റ്റി​വ​യ്ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ഈ ​മാ​സം 19 ന് ​മ​ത്സ​രം തു​ട​ങ്ങാ​നാ​യി​രു​ന്നു ഫു​ട്ബോ​ൾ ക​മ്മി​റ്റി തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ​തി​നാ​യി​ര​ത്തോ​ളം പേ​ർ​ക്കി​രി​ക്കാ​ൻ ഗാ​ല​റി​യും സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

എ​ട്ടു ല​ക്ഷ​ത്തോ​ളം രൂ​പ ഇ​തി​നാ​യി ക​മ്മി​റ്റി ചെ​ല​വ​ഴി​ച്ചു. ഇ​നി മ​ത്സ​രം എ​ന്നു തു​ട​ങ്ങാ​നാ​കു​മെ​ന്നു കൃ​ത്യ​മാ​യി പ​റ​യാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.