കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു
Monday, January 24, 2022 12:27 AM IST
നി​ല​ന്പൂ​ർ: പാ​ത്തി​പ്പാ​റ ജ​ല​സേ​ച​ന പ​ദ്ധ​തി പു​ന:​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. മേ​ഖ​ല​യി​ലെ കൃ​ഷി​യി​ട​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങു​ന്നു. കു​ടി​വെ​ള്ള ക്ഷാ​മ​വും രൂ​ക്ഷ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്നു ജ​ന​കീ​യ സ​മി​തി വ​കു​പ്പ് മ​ന്ത്രി​ക്കു ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​ത്തി​പ്പാ​റ​യി​ൽ 40 വ​ർ​ഷം മു​ന്പു ജ​ല​സേ​ച​ന​ത്തി​നും കു​ടി​വെ​ള്ള​ത്തി​നു​മാ​യി നി​ർ​മി​ച്ച കാ​നാ​ലാ​ണ് കാ​ല​പ​ഴ​ക്കം കൊ​ണ്ടും ജ​ല​ല​ഭ്യ​ത ഇ​ല്ലാ​തെ​യും ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ക​ർ​ഷ​ക​ർ തി​ങ്ങി പാ​ർ​ക്കു​ന്ന ഇ​വി​ടെ ക​നാ​ലി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി​ക്ക് ജ​ല​സേ​ച​നം ന​ട​ത്തി​യി​രു​ന്ന​ത്. ക​നാ​ലി​ലെ വെ​ള്ള​ത്തെ ആ​ശ്ര​യി​ച്ച് കു​ഴി​ച്ച കി​ണ​റു​ക​ളി​ലും വെ​ള്ളം വ​റ്റി തു​ട​ങ്ങി. പ്ര​ദേ​ശ​വാ​സി​ക​ൾ നി​ര​വ​ധി ത​വ​ണ അ​ധി​കൃ​ത​ർ​ക്കു ഇ​തു സം​ബ​ന്ധി​ച്ചു പ​രാ​തി​ക​ളും നി​വേ​ദ​ന​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ട്ടി​ല്ല, ക​രി​ന്പു​ഴ​യു​ടെ പാ​ത്തി​പ്പാ​റ ക​ട​വി​നെ ആ​ശ്ര​യി​ച്ചാ​ണ് ക​നാ​ലി​ന്‍റെ പ്ര​വ​ർ​ത്ത​നം.

പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ മ​ണ്ണു നീ​ക്കാ​ത്ത​തും ജ​നു​വ​രി​യു​ടെ തു​ട​ക്ക​തോ​ടെ ത​ട​യ​ണ നി​ർ​മി​ക്കാ​ത്ത​തും മൂ​ലം ക​നാ​ലി​ലേ​ക്കു വെ​ള്ള​മെ​ത്തു​ന്നി​ല്ല. അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച​തോ​ടെ പാ​ത്തി​പ്പാ​റ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​നാ​ൽ വൃ​ത്തി​യാ​ക്കി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ക​നാ​ലി​ന്‍റെ പു​നഃരു​ദ്ധാ​ര​ണം വൈ​കി​യാ​ൽ ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്‍റെ ഈ ​ക​നാ​ൽ വ​ര​ണ്ടു ഉ​ണ​ങ്ങി ന​ശി​ക്കും. അ​ടി​യ​ന്ത​ര​മാ​യി ക​നാ​ൽ പു​ന:​രു​ദ്ധ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് കൃ​ഷി​മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ർ, നി​ല​ന്പൂ​ർ കൃ​ഷി ഓ​ഫീ​സ​ർ, ന​ഗ​ര​സ​ഭ, ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് ജ​ന​കീ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഉ​മ്മ​ർ ചീ​നി, തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ർ ഒ​പ്പി​ട്ട നി​വേ​ദ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.