കെ-റെയിൽ: യൂത്ത് കോൺ. പ്ര​തി​ഷേ​ധപ്ര​ക​ട​നം
Monday, January 24, 2022 12:27 AM IST
അ​ങ്ങാ​ടി​പ്പു​റം: കെ - ​റെ​യി​ലി​നെ​തി​രെ യു​ഡി​എ​ഫും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ന​ട​ത്തു​ന്ന സ​മ​ര പോ​രാ​ട്ട​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി കൊ​ല്ലാ​നു​ള്ള ശ്ര​മം ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്നു ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍​റ് കെ.​എ​സ് അ​നി​ഷ്.

ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ത്തി​നു നേ​രെ സി​പി​എം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ങ്ങാ​ടി​പ്പു​റ​ത്തു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​പി മ​നാ​ഫ്, പി.​കെ അ​സി​സ്, കെ.​പി സൗ​ഫാ​ൻ, ഷാ​ൻ​റ്റോ, അ​ക്ഷ​യ്, അ​ഷ​റ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍​റ് കേ​ശ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ് അ​നി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വി​ശ്വ​നാ​ഥ​ൻ, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, അ​മ​ൽ ചെ​ര​ക്കാ​പ​റ​ന്പ്, കെ.​പി ഫാ​സി​ൽ പ്ര​സം​ഗി​ച്ചു.