വീ​ണ്ടും കോ​വി​ഡ് കാ​ലം; താ​ളം​പി​ഴ​ച്ച് ക​ലാ​കാ​ര​ൻ​മാ​ർ
Monday, January 24, 2022 12:27 AM IST
മ​ങ്ക​ട: കോ​വി​ഡ് വീ​ണ്ടും രൂ​ക്ഷ​മാ​യ​തോ​ടെ താ​ളം​പി​ഴ​ച്ച് ക​ലാ​കാ​ര​ൻ​മാ​ർ. മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റെ ആ​രം​ഭം ത​ന്നെ ഉ​ത്സ​വ​ങ്ങ​ളു​ടെ സ​മ​യ​മാ​യ​തി​നാ​ൽ ക​ലാ​കാ​ര​ൻ​മാ​ർ​ക്കു അ​വ​രു​ടെ​താ​യ ക​ല​ക​ൾ വേ​ണ്ട വി​ധം പ്ര​യോ​ഗി​ക്കാ​നാ​കു​ന്നി​ല്ല. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ക​ലാ​കാ​ര​ൻ​മാ​ർ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ക​യാ​ണ്.

ഈ ​വ​ർ​ഷം ച​ട​ങ്ങു​ക​ൾ ചു​രു​ക്കി ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. അ​നു​ഷ്ഠാ​ന ക​ലാ​കാ​ര​ൻ​മാ​രും വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രും ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​ർ, സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന ക​ലാ​കാ​ര​ൻ​മാ​ർ തു​ട​ങ്ങി വി​വി​ധ ക​ലാ​രം​ഗ​ത്തു​ള്ള​വ​ർ ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ്. പ്ര​ധാ​ന​മാ​യി വ​ള്ളു​നാ​ട്ടി​ൽ ന​ട​ന്നു​വ​രു​ന്ന പാ​ട്ടു​താ​ല​പ്പൊ​ലി​ക​ൾ, പൂ​ര​ങ്ങ​ൾ, ഉ​ത്സ​വ​ങ്ങ​ൾ എ​ന്നി​വ ഏ​റ്റ​വും ല​ളി​ത​മാ​യി ന​ട​ത്തു​ന്ന​തി​ലൂ​ടെ താ​യ​ന്പ​ക, മേ​ളം, പ​ഞ്ച​വാ​ദ്യം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, പൂ​ത​ൻ​ക​ളി, കാ​ള, അ​യ്യ​പ്പ​ൻ വി​ള​ക്ക്, മാ​രി​യ​മ്മ​ൻ പൂ​ജ, ആ​ന ഉ​ട​മ​സ്ഥ​ൻ അ​തു​പോ​ലെ ഉ​ത്സ​വ​ത്തി​നെ​ത്തു​ന്ന ക​ച്ച​വ​ട​ക്കാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ മൂ​ന്നാം ത​രം​ഗം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​തു ക​ലാ​കാ​ര​ൻ​മാ​രാ​ണെ​ന്നു പ്ര​സി​ദ്ധ ക​ള​മെ​ഴു​ത്തു ക​ലാ​കാ​ര​ൻ ക​ട​ന്ന​മ​ണ്ണ ശ്രീ​നി​വാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​രു ക​ലാ​കാ​ര​ന്‍റെ ജീ​വി​ത വ​രു​മാ​നം വ​ർ​ഷ​ത്തി​ൽ ആ​റു മാ​സ​മേ​യു​ള്ളൂ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ക​ലാ​കാ​ര​ൻ​മാ​ർ​ക്കു നി​ബ​ന്ധ​ന​യോ​ടെ അ​വ​രു​ടെ ക​ല​ക​ൾ ന​ട​ത്താ​ൻ പോം​വ​ഴി​ക​ളും നി​ർ​ദേ​ശ​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട​വ​ർ
ന​ൽ​ക​ണ​മെ​ന്നു ശ്രീ​നി​വാ​സ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ല​ക​ളെ​യും ഉ​ത്സ​വ പ​രി​പാ​ടി​ക​ളെ​യും മാ​ത്രം ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന​വ​രു​ടെ ജീ​വി​ത മാ​ർ​ഗം കോ​വി​ഡ് കാ​ര​ണം പ​രി​താ​പ​ക​ര​മാ​ണെ​ന്നു ക​ള​മെ​ഴു​ത്തു​കാ​ര​ൻ ശ്രീ​നി​വാ​സ​ൻ പ​റ​യു​ന്നു.