ലൈം​ഗി​കാ​തി​ക്ര​മം: മ​ദ്ര​സാ​ധ്യാ​പ​ക​നെ​തി​രേ കേ​സ്
Saturday, January 29, 2022 12:29 AM IST
തി​രൂ​ർ: വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ മ​ദ്ര​സ അ​ധ്യാ​പ​ക​നെ​തി​രെ തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. തി​രൂ​ർ പ​യ്യ​ന​ങ്ങാ​ടി​യി​ലെ മ​ദ്ര​സ​യി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്ന ഹം​സ മ​ദ​നി(55)​ക്കെ​തി​രെ​യാ​ണ് പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

12, 15 വ​യ​സു​ള്ള ര​ണ്ടു ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി വി​രു​ദ്ധ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്്. മ​ദ്ര​സ​യി​ൽ പോ​കാ​ൻ അ​നി​ഷ്ടം പ്ര​ക​ടി​പ്പി​ച്ച കു​ട്ടി​യെ മാ​താ​വ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ധ്യാ​പ​ക​ൻ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. ബ​ന്ധു​ക്ക​ൾ ചൈ​ൽ​ഡ് ലൈ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്.