പു​ൽ​ക്കാ​ടി​നു തീ​പി​ടി​ച്ചു
Saturday, January 29, 2022 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി ഓ​ഫീ​സ് വ​ള​പ്പി​ൽ ക്വാ​ർ​ട്ടേ​ഴ്സി​നോ​ട് ചേ​ർ​ന്നു​ള്ള പു​ൽ​ക്കാ​ടി​നു തീ​പി​ടി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ ​കെ​ടു​ത്തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പു​ക​യു​യ​രു​ന്ന​തു ക​ണ്ട നാ​ട്ടു​കാ​ർ പോ​ലീ​സി​ലും അ​ഗ്നി​ര​ക്ഷാ​നി​ല​യ​ത്തി​ലും വി​വ​ര​മ​റി​യി​ച്ചു. ദേ​ശീ​യ​പാ​ത​യോ​ട് ചേ​ർ​ന്നു മ​തി​ൽ​കെ​ട്ടി​ന​ക​ത്താ​ണ് തീ​പി​ടി​ച്ച​ത്. ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നു തീ​പ്പൊ​രി വീ​ണാ​ണ് തീ​പി​ടി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.