ഫു​ട്ബോ​ൾ​താ​രം ജെ​സി​നു രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​ന ക​ത്ത്
Sunday, May 15, 2022 1:14 AM IST
നി​ല​ന്പൂ​ർ: സ​ന്തോ​ഷ് ട്രോ​ഫി​യി​ലെ മി​ന്നും​താ​രം നി​ല​ന്പൂ​രി​ലെ ജെ​സി​ന് രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ അ​ഭി​ന​ന്ദ​നം. നി​ല​ന്പൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ഭി​ന​ന്ദ​ന ക​ത്ത് ഡി​സി​സി പ്ര​സി​ഡന്‍റ് അ​ഡ്വ. വി.​എ​സ് ജോ​യി ജെ​സി​ന് കൈ​മാ​റി. സ്വ​ന്തം നാ​ട്ടി​ൽ നി​ന്നു നേ​ടി​യെ​ടു​ത്ത വി​ജ​യം ഏ​റെ​ക്കാ​ലം ഓ​ർ​മി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും ആ ​വി​ജ​യ​ത്തി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ന്നു​വെ​ന്നും പ​റ​ഞ്ഞാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ത്ത് തു​ട​ങ്ങു​ന്ന​ത്.

ത​ങ്ങ​ളു​ടെ ടീ​മി​ന് വേ​ണ്ടി​യു​ള്ള കാ​ണി​ക​ളു​ടെ അ​ട​ങ്ങാ​ത്ത ആ​വേ​ശ​ത്തി​ന്‍റെ​യും ടീ​മി​ന്‍റെ തീ​വ്ര​മാ​യ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ​യും വി​ജ​യ​മാ​ണി​ത്. ഈ ​വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ ജെ​സി​നെ പോ​ലെ വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലു​ള്ള ഒ​രു യു​വ​താ​ര​ത്തി​ന് സാ​ധി​ച്ചു​വെ​ന്ന​തു അ​ഭി​മാ​ന​ക​ര​മാ​ണ്.

നി​ങ്ങ​ളു​ടെ വി​ജ​യം വ​ള​ർ​ന്നു​വ​രു​ന്ന ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ​ക്കു പ്ര​ചോ​ദ​ന​മാ​കു​മെ​ന്നു എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഈ ​യാ​ത്ര​യി​ൽ നി​ങ്ങ​ളെ പി​ന്തു​ണ​ച്ച പ​രി​ശീ​ല​ക​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും അ​ഭി​ന​ന്ദി​ക്കാ​നും ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. രാ​ഹു​ൽ ഗാ​ന്ധി എം​പി ക​ത്തി​ൽ പ​റ​യു​ന്നു. വി.​എ ക​രീം, എ. ​ഗോ​പി​നാ​ഥ്, ഹം​സ​കു​രി​ക്ക​ൾ, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷെ​റി ജോ​ർ​ജ്, ഇ​ണ്ണി പാ​ടി​ക്കു​ന്ന്, എം.​കെ.ബാ​ല​കൃ​ഷ്ണ​ൻ, റ​ഷീ​ദ് എ​റ​താ​ലി, മാ​നു മൂ​ർ​ക്ക​ൻ, കെ. ​മു​ഹ​മ്മ​ദ​ലി, സെ​മീ​ർ പു​ളി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.