കു​രു​ന്നു മ​ന​സു​ക​ളി​ൽ കൗ​തു​ക​വും വി​ജ്ഞാ​ന​വും പ​ക​ർ​ന്ന് ‘ക​ളി​വീ​ട്’
Sunday, May 15, 2022 1:14 AM IST
മ​ഞ്ചേ​രി: കു​രു​ന്നു​മ​ന​സു​ക​ളി​ൽ കൗ​തു​ക​വും ജി​ജ്ഞാ​സ​യും ഉ​ണ​ർ​ത്തു​ന്ന വി​ജ്ഞാ​ന​ത്തി​ന്‍റെ​യും വി​നോ​ദ​ത്തി​ന്‍റെ​യും വി​വി​ധ സെ​ഷ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​ളി​വീ​ട് - 2022 ആ​രം​ഭി​ച്ചു. മ​ഞ്ചേ​രി മു​ട്ടി​പ്പാ​ലം എ​എം​എ​ൽ​പി സ്കൂ​ളി​ലാ​ണ് ഏ​ഴു ദി​വ​സം നീ​ണ്ടു ന​ൽ​ക്കു​ന്ന ക്യാ​ന്പ് ആ​രം​ഭി​ച്ച​ത്. അ​ര​ങ്ങ്, ആ​രോ​ഗ്യ ജാ​ഗ്ര​ത, നാ​ട​ൻ​പാ​ട്ടു​ത്സ​വം, കി​ലു​ക്കാം​പെ​ട്ടി, നി​റ​ച്ചാ​ർ​ത്ത്, ശാ​സ്ത്ര​ച്ചെ​പ്പ്, അ​റി​വ​ര​ങ്ങ്, ക​ളി​ക്ക​ളം, മി​ക​വ് പ്ര​ദ​ർ​ശ​നം, മാ​ജി​ക് ഷോ ​തു​ട​ങ്ങി വി​വി​ധ ക​ലാ,സാം​സ്കാ​രി​ക, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ക്യാ​ന്പ്. സ​പ്ത​ദി​ന അ​വ​ധി​ക്കാ​ല ക്യാ​ന്പ് പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ളി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ഹൈ​ടെ​ക് ക്ലാ​സ് മു​റി​യു​ടെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​മു​നീ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഠ​ന​മി​ക​വി​ലൂ​ടെ ഉ​ന്ന​ത​ശ്രേ​ണി​യി​ലെ​ത്തി​യ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ക്കാ​ഡ​മി​ക മാ​സ്റ്റ​ർ​പ്ലാ​ൻ പ്ര​കാ​ശ​ന​വും ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ടോ​ട്ട് ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. മ​ഞ്ചേ​രി ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി. ​സ​ക്കീ​ന, ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ അ​ബ്ദു​ൾ​റ​ഷീ​ദ് അ​ധ്യാ​പി​ക ഫെ​ബി​ന, വാ​ർ​ഡ് മെം​ബ​ർ ഉ​ബൈ​ദ് ചു​ങ്ക​ത്ത്, കെ.​എം മു​ഹ​മ്മ​ദ​ലി, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജ​ലീ​ൽ, പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ അ​ഡ്വ. നൗ​ഷി​ൽ, മു​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 18 ന് ​സ​മാ​പി​ക്കും.