ച​ളി​ക്കു​ള​മാ​യി ചു​ങ്കം അ​ങ്ങാ​ടി
Sunday, May 15, 2022 1:14 AM IST
വ​ളാ​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യ മ​ഴ​യി​ൽ ച​ളി​ക്കു​ള​മാ​യി കാ​ർ​ത്ത​ല ചു​ങ്കം അ​ങ്ങാ​ടി. മ​ഴ​യി​ൽ ച​ളി നി​റ​ഞ്ഞ​തോ​ടെ ബൈ​ക്ക് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി​രി​ക്കു​ക​യാ​ണി​വി​ടെ. ക​ഞ്ഞി​പ്പു​ര -മൂ​ടാ​ൽ ബൈ​പ്പാ​സി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​ണ്ണി​ട്ട​തോ​ടെ​യാ​ണ് ച​ളി​ക്കു​ള​മാ​യി​മാ​റി​യ​ത്.

പ്ര​വൃ​ത്തി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കാ​ത്ത​തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.​വ​ളാ​ഞ്ചേ​രി ടൗ​ണി​ലെ ഗ​താ​ഗ​ത കു​രി​ക്കി​നും വ​ട്ട​പ്പാ​റ​യി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യി ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​എ​ൽ​എ ആ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ​ദ്ധ​തി കൊ​ണ്ടു വ​ന്ന​ത് തു​ട​ർ​ന്ന് വ​ന്ന ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​വ​ർ​ക്കു മു​ഴു​വ​ൻ പ​ണ​വും ന​ൽ​കി​യി​രു​ന്നു.

ക​ഞ്ഞി​പ്പു​ര മു​ത​ൽ അ​ന്പ​ല​പ്പ​റ​ന്പ് വ​രെ​യു​ള്ള ആ​ദ്യ റീ​ച്ച് മ​ഴ​ക്കാ​ല​ത്തി​ന് മു​ന്പു ത​ന്നെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പൊ​തു​മാ​ര​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സ് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ന്ന​തി​നു വേ​ണ്ടി സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ മാ​റി മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മാ​റ്റി മാ​റ്റി പ​റ​യു​ന്ന സ​മ​യ​ങ്ങ​ളി​ൽ വി​ശ്വ​സി​ച്ചി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​രും.