മ​ഞ്ചേ​രി ന​ഗ​ര​മ​ധ്യ​ത്തി​ലെ എ​ടി​എം പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി
Sunday, May 15, 2022 1:15 AM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി എ​സ്എ​ച്ച്ബി​ടി പ​രി​സ​ര​ത്തെ എ​സ്ബി​ഐ​യു​ടെ എ​ടി​എം കൗ​ണ്ട​ർ ര​ണ്ടാ​ഴ്ച​യോ​ള​മാ​യി അ​ട​ഞ്ഞു കി​ട​ക്കു​ന്ന​തു ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു. ദി​നം​പ്ര​തി നി​ര​വ​ധി പേ​ര​ത്തു​ന്ന ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ത്തെ ഏ​ക എ​ടി​എം കൗ​ണ്ട​റാ​ണി​ത്. പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി എ​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു തു​ട​ർ​ന്നു ആ​ശു​പ​ത്രി​പ്പ​ടി​യി​ലോ ക​ച്ചേ​രി​പ്പ​ടി​യി​ലോ കി​ഴ​ക്കെ​ത​ല​യി​ലോ പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി ചെ​ക്കു​മാ​യി ബാ​ങ്കി​ലെ​ത്തി​യാ​ൽ സ​ദാ​സ​മ​യ​വു​മു​ണ്ടാ​കു​ന്ന നീ​ണ്ട വ​രി ഏ​റെ സ​മ​യ​ന​ഷ്ട​മു​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ ഈ ​എ​ടി​എം പ​ല​ർ​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യാ​യി​ട്ടും എ​ടി​എം കൗ​ണ്ട​ർ തു​റ​ക്കാ​ത്ത​തി​നെ​തി​രെ മ​ഞ്ചേ​രി മ​ണ്ഡ​ലം നാ​ഷ​ണ​ൽ യൂ​ത്ത് ലീ​ഗ് ബാ​ങ്ക് മാ​നേ​ജ​ർ​ക്കു പ​രാ​തി ന​ൽ​കി. ജി​ല്ലാ സെ​ക്ര​ട്ട​റി സാ​ലിം മ​ഞ്ചേ​രി, ജി​ല്ലാ ട്ര​ഷ​റ​ർ റ​ഹീം വ​ട്ട​പ്പാ​റ, സി​ദ്ദീ​ഖ്, അ​ദ്നാ​ൻ വെ​ള്ളാ​ര​ങ്ങ​ൽ, ഫാ​സി​ൽ പ​ട്ട​ർ​കു​ളം, യാ​സ​ർ ചു​ങ്ക​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ന​ട​പ​ടി​യി​ല്ലാ​ത്ത പ​ക്ഷം ബാ​ങ്കി​നു മു​ന്നി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നു വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സി​ദീ​ഖ് ഉ​ള്ളാ​ടം​കു​ന്ന് പ​റ​ഞ്ഞു.