മാ​ലാ​പ​റ​ന്പി​ൽ ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം
Monday, May 16, 2022 12:09 AM IST
മാ​ലാ​പ​റ​ന്പ്: മാ​ലാ​പ​റ​ന്പ് കെഎ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​ത്തെ വീ​ട്ടി​ൽ മോ​ഷ​ണം. വീ​ട്ടു​കാ​ർ ബു​ധ​നാ​ഴ്ച രാ​ത്രി വീ​ടു പൂ​ട്ടി മൈ​സൂ​രു​വി​ലേ​ക്കു പോ​യ സ​മ​യ​ത്താ​ണ് വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ ലോ​ക്ക​ർ ത​ക​ർ​ത്തു മോ​ഷ്്ടാ​വ് അ​ക​ത്തു ക​യ​റി​യി​രി​ക്കു​ന്ന​ത്. വീ​ട്ടു​കാ​ർ ഞാ​യ​റാ​ഴ്ച തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ൽ ത​ക​ർ​ത്ത​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
നാ​ലു മു​റി​ക​ളി​ലെ​യും അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളെ​ല്ലാം വാ​രി വി​ത​റി​യി​ട്ടി​ട്ടു​ണ്ട്. വീ​ട്ട​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും പാ​സ്പോ​ർ​ട്ട് ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. കൊ​ള​ത്തൂ​ർ ച​ന്ത​പ്പ​ടി എ​എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ വി​രു​തു​ള്ളി​യി​ൽ വീ​ട്ടി​ൽ ബ​ൽ​ക്കീ​സും മ​ക​നു​മാ​ണ് വീ​ട്ടി​ൽ താ​മ​സ​മു​ള്ള​ത്. സ്വ​ർ​ണ​മാ​യി​രി​ക്കാം മോ​ഷ്ടാ​ക്ക​ളു​ടെ ല​ക്ഷ്യ​മെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്. കൊ​ള​ത്തൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.