മഞ്ചേരി: ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനമായ സമ്മർ പെഡിക്കോണ് കേരള 2022 മഞ്ചേരി ഐഎപി ഹോമിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഡോക്ടർമാർ പങ്കെടുത്തു. ദേശീയ മുൻ പ്രസിഡന്റ് ഡോ. സച്ചിദാനന്ദ കമ്മത്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ഡോ. എം. വിജയകുമാർ അധ്യക്ഷനായിരുന്നു. ദേശീയ മുൻ പ്രസിഡന്റ് ഡോ. ടി.യു സുകുമാരൻ സുവനീർ പ്രകാശനം ചെയ്തു. ഡോ.ഒ. ജോസ്, ഡോ. ടി.പി ജയരാമൻ, ഡോ. അനന്തകേശവൻ, ഡോ.ജോണി സെബാസ്റ്റ്യൻ, ഡോ. ഐ.റിയാസ്, ഡോ. ഗോപി കൃഷ്ണൻ, ഡോ. അക്ബർ സാദിഖ്, ഡോ. ജുമാൻ, ഡോ.കെ.കെ. ജോഷി, ഡോ.ഷിബു കിഴക്കാത്ര എന്നിവർ പ്രസംഗിച്ചു.ഡോ. ജീസൻ.സി. ഉണ്ണി (കൊച്ചി), ഡോ.എം.വിജയകുമാർ (കോഴിക്കോട്), ഡോ. നാഗഭൂഷണ(മധുര), ഡോ.ടി.യു. സുകുമാരൻ (തിരുവല്ല), ഡോ. ബാലശങ്കർ (ബംഗളുരൂ), ഡോ.എ. റിയാസ് (കോഴിക്കോട്), ഡോ.മുഹമ്മദ്കുഞ്ഞു (തിരുവനന്തപുരം), ഡോ. വി.ടി. അജിത്കുമാർ (കോഴിക്കോട്), ഡോ.കെ.കെ. ജോഷി (മഞ്ചേരി) തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.