ഏ​ലം​കു​ളം ജ​ല​ജീ​വ​ൻ മി​ഷ​ൻ ര​ണ്ടാം​ഘ​ട്ട പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
Thursday, May 19, 2022 12:44 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2024 വ​ർ​ഷ​ത്തോ​ടെ എ​ല്ലാ വീ​ടു​ക​ളി​ലും വാ​ട്ട​ർ ക​ണ​ക്ഷ​ൻ ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യു​ള്ള ജ​ല​ജീ​വ​ൻ മി​ഷ​ൻ ര​ണ്ടാം​ഘ​ട്ടം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ നി​ർ​വ​ഹി​ച്ചു. കു​ന്ന​ക്കാ​വ് പെ​രു​ന്പ​റ​ന്പി​ൽ ഏ​ട്ട​ര ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും ചെ​റു​ക​ര​യി​ൽ ര​ണ്ട​ര ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​സം​ഭ​ര​ണി​യും ര​ണ്ടാം ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന പ്ര​വൃ​ത്തി​ക​ളാ​ണ്. കൂ​ടാ​തെ 2500 ല​ധി​കം പു​തി​യ ക​ണ​ക്ഷ​നും 30 കി​ലോ​മീ​റ്റ​ർ പൈ​പ്പ് നീ​ട്ട​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ളു​മാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ്ര​സി​ഡ​ന്‍റ് സി. ​സു​കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, എ​ൻ.​വാ​സു​ദേ​വ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഹ​യ​റു​ന്നി​സ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൻ​മാ​രാ​യ പി.​കെ കേ​ശ​വ​ൻ, എം.​അ​ജി​ത്, പി. ​അ​ബ്ദു​റ​ഹ്മാ​ൻ, ഫൈ​സ​ൽ കു​ന്ന​ക്കാ​വ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​എ​സ് ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.