ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Friday, May 20, 2022 12:39 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 115.5 മി. ​മി മു​ത​ൽ 204.4 മി. ​മി വ​രെ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. നാ​ളെ മേ​യ് 21, 23 തീ​യ​തി​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ചി​ല ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ​ലി​യ അ​ള​വി​ൽ മ​ഴ ല​ഭി​ച്ച പ്ര​ദേ​ശ​ങ്ങ​ളാ​യ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ, ന​ദീ​തീ​ര​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ​മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള മ​ല​യോ​ര​പ്ര​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലു​ള്ള​വ​ർ അ​തീ​വ​ജാ​ഗ്ര​ത​പാ​ലി​ക്ക​ണം.​അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​റി​ത്താ​മ​സി​ക്കേ​ണ്ട ഇ​ട​ങ്ങ​ളി​ൽ അ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണം. വി​വി​ധ തീ​ര​ങ്ങ​ളി​ൽ ക​ട​ലാ​ക്ര​മ​ണം ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ അ​പ​ക​ട മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
ആ​വ​ശ്യ​മാ​യ ഘ​ട്ട​ത്തി​ൽ മാ​റി താ​മ​സി​ക്ക​ണം. ദു​ര​ന്ത സാ​ധ്യ​ത മേ​ഖ​ല​യി​ലു​ള്ള​വ​ർ ഒ​രു എ​മ​ർ​ജ​ൻ​സി കി​റ്റ് അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി വയ്ക്ക​ണം. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റേ​ണ്ടു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ൻ ത​യാ​റാ​വ​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും ന​ദി​ക​ൾ മു​റി​ച്ചു ക​ട​ക്കാ​നോ, ന​ദി​ക​ളി​ലോ മ​റ്റ് ജ​ലാ​ശ​യ​ങ്ങ​ളി​ലോ കു​ളി​ക്കാ​നോ മീ​ൻ​പി​ടി​ക്കാ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കോ ഇ​റ​ങ്ങാ​ൻ പാ​ടു​ള്ള​ത​ല്ല. ജ​ലാ​ശ​യ​ങ്ങ​ൾ​ക്ക് മു​ക​ളി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളി​ൽ ക​യ​റി കാ​ഴ്ച കാ​ണു​ക​യോ സെ​ൽ​ഫി​യെ​ടു​ക്കു​ക​യോ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ക​യോ ചെ​യ്യാ​ൻ പാ​ടു​ള്ള​ത​ല്ല. മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള രാ​ത്രി സ​ഞ്ചാ​രം പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. സ്വ​കാ​ര്യ​പൊ​തു ഇ​ട​ങ്ങ​ളി​ൽ അ​പ​ക​ട​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ/​പോ​സ്റ്റു​ക​ൾ/​ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത​മാ​ക്ക​ണം. അ​പ​ക​ടാ​വ​സ്ഥ​ക​ൾ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ണം. 2018, 2019, 2020 വ​ർ​ഷ​ങ്ങ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ ഉ​ണ്ടാ​യ മേ​ഖ​ല​ക​ളി​ലു​ള്ള​വ​ർ, ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ വി​ദ​ഗ്ധ സ​മി​തി​യും അ​പ​ക​ട സാ​ധ്യ​ത മേ​ഖ​ല​ക​ൾ അ​ഥ​വാ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന് ക​ണ്ടെ​ത്തി​യ സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രും സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റി താ​മ​സി​ക്ക​ണം.ജി​ല്ല​യി​ലെ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ൾ-ജി​ല്ലാ അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ർ​വ​ഹ​ണ കേ​ന്ദ്രം: 0483 2736320 (ലാ​ൻ​ഡ് ലൈ​ൻ), 9383464212, 8848922188 (മൊ​ബൈ​ൽ).
താ​ലൂ​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട നി​ർ​വ​ഹ​ണ കേ​ന്ദ്ര​ങ്ങ​ൾ-
പൊ​ന്നാ​നി: 0494 2666038
തി​രൂ​ർ: 0494 2422238
തി​രൂ​ര​ങ്ങാ​ടി: 0494 2461055
ഏ​റ​നാ​ട്: 0483 2766121
പെ​രി​ന്ത​ൽ​മ​ണ്ണ: 04933 227230
നി​ല​ന്പൂ​ർ: 04931 221471
കെ​ണ്ടോ​ട്ടി: 0483 2713311