അ​ലീ​ഗ​ഢ് മ​ല​പ്പു​റം കേ​ന്ദ്രം: അ​ഡ്മി​ഷ​ൻ ഓ​റി​യ​ന്‍റേഷ​ൻ നാ​ളെ
Friday, May 20, 2022 12:39 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലീ​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ലെ വി​വി​ധ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ഓ​റി​യ​ൻ​റേ​ഷ​ൻ നാ​ളെ രാ​വി​ലെ 9.30ന് ​അ​ലീ​ഗ​ഢ് മു​സ്ലിം യൂ​ണി​വേ​ഴ്സി​റ്റി മ​ല​പ്പു​റം കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബി​എ​ഡ്, എം​ബി​എ., ബി​എ​എ​ൽ​എ​ൽ​ബി എ​ന്നീ റ​ഗു​ല​ർ കോ​ഴ്സു​ക​ളെ കു​റി​ച്ചും എം​കോം, ബി​കോം, ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്‌​സി തു​ട​ങ്ങി പി​ജി ഡി​പ്ലോ​മ/​സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്ക​മു​ള്ള ഡി​സ്റ്റ​ൻ​സ് കോ​ഴ്സു​ക​ളെ കു​റി​ച്ചും പ്ര​മു​ഖ​ർ ക്ലാ​സ് എ​ടു​ക്കും. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ലി​ഗ​ഡ് മ​ല​പ്പു​റം കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ.​ഫൈ​സ​ൽ കെ.​പി.​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ല​സ്ടൂ/​ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട വി​ദ്യാ​ർ​ത്ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി എ​ത്ത​ണം. 9778100801, 04933298200 എ​ന്നീ ന​ന്പ​റു​ക​ളി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാം.