വ​ന​ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 270 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു
Friday, May 20, 2022 12:40 AM IST
നി​ല​ന്പൂ​ർ: വ​ന​ഭൂ​മി​യി​ൽ കു​ഴി​ച്ചി​ട്ട നി​ല​യി​ൽ 270 ലി​റ്റ​ർ വാ​ഷ് എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ലോ​ടി വ​ന​മേ​ഖ​ല​യി​ൽ നി​ല​ന്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ലാ​സ്റ്റി​ക് കു​ട​ങ്ങ​ളി​ലും ക​ന്നാ​സു​ക​ളി​ലും പ്ലാ​സി​ക് ഷീ​റ്റി​ലു​മാ​യി നാ​ല് ഇ​ട​ങ്ങ​ളി​ലാ​യി കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. വ്യാ​ജ​ചാ​രാ​യ ലോ​ബി പ്ര​ധാ​ന​മാ​യും വാ​ഷ് സൂ​ക്ഷി​ക്കു​ന്ന വ​ന​മേ​ഖ​ല കൂ​ടി​യാ​ണി​ത്. വ​ന​ഭൂ​മി​യി​ൽ വാ​ഷ് കു​ഴി​ച്ചി​ട്ട​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
നി​ല​ന്പൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​ആ​ർ.​പ്ര​ദീ​പ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​ജു പി.​എ​ബ്ര​ഹാം, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​അ​നീ​ഷ്, രാ​കേ​ഷ് ച​ന്ദ്ര​ൻ, എ​ബി​ൻ സ​ണ്ണി, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പ്ര​ജീ​ഷ്.​പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക്ക് നേ​തൃ​ത്വം കൊ​ടു​ത്തു.