ക​ള്ളി​ക്ക​ൽ കോ​ള​നി​യി​ൽ ഊ​രു​കൂ​ട്ടം
Saturday, May 21, 2022 12:27 AM IST
മ​ങ്ക​ട: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ട്രൈ​ബ​ൽ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന കോ​ള​നി​യാ​യ ക​ള്ളി​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ ഊ​രു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കോ​ള​നി​യി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്കാ​യാ​ണ് ഊ​രു​കൂ​ട്ടം ന​ട​ത്തി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​അ​സ്ഗ​ർ അ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. മെം​ബ​ർ​മാ​രാ​യ ദീ​പ, വാ​സു, മു​സ്ത​ഫ ക​ള​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ടി മാ​ത്യു, ബാ​ബു മാ​ന്പ​ള്ളി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 2014- 15 വ​ർ​ഷ​ത്തി​ൽ നി​ർ​മി​ച്ച കോ​ള​നി​യി​ലെ വീ​ടു​ക​ൾ​ക്കു അ​ടു​ക്ക​ള​യോ മ​റ്റു സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ട്രൈ​ബ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്നു ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​ത്ത​തു സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്താ​ൻ ഊ​രു​കൂ​ട്ടം തീ​രു​മാ​നി​ച്ചു.