ഷാ​ബാ ഷെ​രി​ഫ് വ​ധ​ക്കേ​സ്: ഷൈ​ബി​നെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു
Monday, May 23, 2022 1:15 AM IST
നി​ല​ന്പൂ​ർ: മൈ​സു​രൂ​വി​ലെ നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ​ഷെ​രീ​ഫ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി ഷൈ​ബി​ൻ അ​ഷ്റ​ഫി​നെ കൊ​ല​പാ​ത​കം ന​ട​ന്ന നി​ല​ന്പൂ​ർ മു​ക്ക​ട്ട​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 10.30 തോ​ടെ നി​ല​ന്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഷൈ​ബി​ൻ അ​ഷ്റ​ഫി​നെ എ​ത്തി​ച്ച​ത്. വീ​ടി​നു​ള്ളി​ലും വീ​ട്ടു​വ​ള​പ്പി​ലു​മാ​യി 20 മി​നി​റ്റി​ലേ​റെ തെ​ളി​വെ​ടു​പ്പ് ന​ട​ന്നു. കൊ​ല ന​ട​ന്ന മു​റി, മൃ​ത​ദേ​ഹം വെ​ട്ടി നു​റു​ക്കി​യ ശു​ചി​മു​റി, വീ​ടി​ന്‍റെ ചു​റ്റു​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി​ട്ടാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ഷൈ​ബി​ൻ ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന.
തെ​ളി​വെ​ടു​പ്പി​നി​ട​യി​ൽ കാ​ര്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും കേ​സി​ൽ ന​മ്മ​ൾ ജ​യി​ച്ചു വ​രു​മെ​ന്നും പോ​ലീ​സ് ജീ​പ്പി​ലേ​ക്കു ക​യ​റ്റു​ന്ന​തി​നി​ട​യി​ൽ ഷൈ​ബി​ൻ അ​ഷ്റ​ഫ് പ​റ​ഞ്ഞു. ച​ന്ത​ക്കു​ന്നി​ലെ ഒ​രു ബേ​ക്ക​റി​യി​ലും തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഷൈ​ബി​നെ പോ​ലീ​സെ​ത്തി​ച്ചു.
മൃ​ത​ദേ​ഹം ചാ​ലി​യാ​ർ പു​ഴ​യി​ൽ ത​ള്ളി​യ ശേ​ഷം പ്ര​തി​ക​ൾ വി​ശ്ര​മി​ച്ച ലോ​ഡ്ജി​ലും ക​ഴി​ഞ്ഞ ദി​വ​സം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ത്തി​നാ​യി ചാ​ലി​യാ​ർ പു​ഴ​യു​ടെ എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​ന് താ​ഴെ നാ​വി​ക​സേ​ന​യു​ടെ തെ​ര​ച്ചി​ൽ ര​ണ്ടാം ദി​വ​സം അ​വ​സാ​നി​പ്പി​ച്ചു.

നാ​വി​ക​സേ​ന​യു​ടെ തെ​ര​ച്ചി​ൽ നി​ർ​ത്തി

നി​ല​ന്പൂ​ർ: നാ​ട്ടു​വൈ​ദ്യ​ൻ ഷാ​ബാ ഷെ​രീ​ഫ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യി​രു​ന്ന തെ​ര​ച്ചി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​വ​സാ​നി​പ്പി​ച്ചു. കൊ​ച്ചി​യി​ൽ നി​ന്നു​ള്ള നാ​വി​ക​സേ​ന​യു​ടെ ക​മാ​ൻ​ഡ് ക്ലി​യ​റ​ൻ​സ് ഡൈ​വിം​ഗ് ടീ​മി​ലെ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് എ​ട​വ​ണ്ണ സീ​തി​ഹാ​ജി പാ​ല​ത്തി​നു താ​ഴെ ചാ​ലി​യാ​ർ പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യൊ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
ഒ​രു ദി​വ​സ​ത്തേ​ക്കാ​ണ് നാ​വി​ക​സേ​ന​യു​ടെ സേ​വ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ശ​നി​യാ​ഴ്ച പ​ക​ൽ മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യ​തി​യ​നു പു​റ​മെ ഇ​ന്ന​ലെ ഉ​ച്ച​വ​രെ കൂ​ടി തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ദി​വ​സം തെ​ര​ച്ചി​ൽ ന​ട​ത്താ​നു​ള്ള അ​നു​മ​തി നാ​വി​ക​സേ​ന​യി​ൽ നി​ന്ന് വാ​ങ്ങു​മെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം പോ​ലീ​സ് മേ​ധാ​വി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ പ​റ​ഞ്ഞി​രു​ന്നു.