ഡ്രൈ​വ​ർ ഓ​ട്ടോ​റി​ക്ഷ​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Monday, May 23, 2022 10:45 PM IST
താ​നൂ​ർ: താ​നൂ​ർ ടൗ​ണി​ലൂ​ടെ യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ വ​ച്ചു ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഒ​ട്ടും​പു​റം ഫാ​റൂ​ഖ് മ​സ്ജി​ദി​നു സ​മീ​പം ആ​ണ്ടി​ക്ക​ട​വ​ത്ത് ഉ​സ്മാ​ൻ (42) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.35 ന് ​താ​നൂ​ർ പി​ഡ​ബ്ല്യുഡി റ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് സം​ഭ​വം. ഇ​തോ​ടെ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം തെ​റ്റി റ​സ്റ്റ് ഹൗ​സി​നു മു​ന്നി​ലെ ബാ​രി​ക്കേ​ഡി​ൽ ഇ​ടി​ച്ചു നി​ന്നു.

യാ​ത്ര​ക്കാ​രാ​യ എ​ളാം​രം ക​ട​പ്പു​റം സ്വ​ദേ​ശി ഒ​റ്റ​യി​ൽ സു​ഹ​റ​ക്കും ഫ​ർ​ഹാ​ൻ എ​ന്ന കു​ട്ടി​യ്ക്കും ചെ​റി​യ പ​രി​ക്കേ​റ്റു. ഈ ​സ​മ​യം താ​നൂ​ർ ജം​ഗ്ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഹോം​ഗാ​ർ​ഡ് വി​ജ​യ​കു​മാ​ർ ഉ​ട​ൻ ഡ്രൈ​വ​റെ​യും യാ​ത്ര​ക്കാ​രെ​യും മൂ​ല​ക്ക​ൽ ജ​ന​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഓ​ട്ടോ ഡ്രൈ​വ​റെ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ക​ബ​റ​ട​ക്കം ന​ട​ത്തും. പി​താ​വ് : ബീ​രാ​ൻ​കു​ഞ്ഞ്. മാ​താ​വ് : ഇ​ന്പി​ച്ചി പാ​ത്തു. മ​ക്ക​ൾ: ഇ​ബ്രാ​ഹിം​കു​ട്ടി, കാ​ജ, മു​ഹ​മ്മ​ദ് ഹാ​ഷിം