എം​ഇ​എ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു മു​ത​ൽ
Tuesday, May 24, 2022 12:27 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗം ന​ട​ത്തു​ന്ന ര​ണ്ടാ​മ​ത് ത്രി​ദി​ന അ​ന്താ​രാ​ഷ്ട്ര ഓ​ണ്‍​ലൈ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്നു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി ഡോ. ​മു​ബാ​റ​ക് അ​റി​യി​ച്ചു. വാ​ഷിം​ഗ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ. ​ര​മേ​ഷ് കെ. ​അ​ഗ​ർ​വാ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.’​റോ​ഡു​ക​ളി​ൽ നി​ന്നു ഊ​ർ​ജ ഉ​ത്പാ​ദ​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ അ​ദ്ദേ​ഹം സം​വ​ദി​ക്കും. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി. ര​മേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​നേ​ജ​ർ സി.​കെ സു​ബൈ​ർ പ്ര​സം​ഗി​ക്കും. കോ​ണ്‍​ഫ​റ​ൻ​സി​ൽ നാ​ലു വി​ഷ​യ​ങ്ങ​ളി​ൽ ലോ​ക​ത്തെ വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ലെ പ്ര​ഫ​സ​ർ​മാ​ർ സം​സാ​രി​ക്കും. ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ നി​ന്നു ഇ​രു​നൂ​റോ​ളം ഗ​വേ​ഷ​ക​രു​ടെ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കും. 26ന് ​സ​മാ​പി​ക്കും.