ല​ഹ​രി സം​ഘം, നാ​യ​ശ​ല്യം, തെ​രു​വു​വി​ള​ക്കു​മി​ല്ല: ഇവിടെ നാ​ട്ടു​കാ​രു​ടെ വേ​റി​ട്ട പ്ര​തി​ഷേ​ധം
Friday, May 27, 2022 12:34 AM IST
കാ​ളി​കാ​വ്: മെ​ഴു​കു​തി​രി ക​ത്തി​ച്ച് മൗ​ന​മാ​യി ജ​ന​കീ​യ നി​ൽ​പ്പ് സ​മ​രം സം​ഘ​ടി​പ്പി​ച്ച് ഒ​രു നാ​ട്. ഇ​രു​ട്ടി​ൽ നി​ന്ന് നാ​ടി​ന് വെ​ളി​ച്ച​മേ​കാ​ൻ വേ​റി​ട്ട പ്ര​തി​ഷേ​ധ​വു​മാ​യി ഉ​ദ​രം​പൊ​യി​ൽ നി​വാ​സി​ക​ളാ​ണ് രം​ഗ​ത്ത് വ​ന്ന​ത്. ല​ഹ​രി സം​ഘ​ങ്ങ​ളും തെ​രു​വ് നാ​യ ശ​ല്യ​വും ഒ​പ്പം തെ​രു​വ് വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും നാ​ട്ടു​കാ​ർ​ക്ക് ദു​രി​തം വി​ത​ച്ചു.

ഇ​തി​നെ​തി​രെ അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​നാ​ണ് മെ​ഴു​കു​തി​രി തെ​ളി​യി​ച്ച് പ്ര​തി​ഷേ​ധി​ച്ച​ത്.ഉ​ദ​രം​പൊ​യി​ൽ അ​ങ്ങാ​ടി​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളാ​യ വെ​ടി​വെ​ച്ച​പാ​റ, സ്കൂ​ൾ​പ​ടി, സ​ല​ഫി​ക്കു​ന്ന്, നാ​ണി​യാ​ർ​ക്കാ​വ്, കെ​ട്ടു​ങ്ങ​ൽ​ക്കു​ന്ന്, ബാ​ല​വാ​ടി​പ്പ​ടി, അ​മ്മാ​യി​പ്പ​ടി, മ​ങ്കു​ണ്ട് തു​ട​ങ്ങി​യ ഏ​രി​യ​ക​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ളു​ടെ ല​ഭ്യ​ത കു​റ​വു​ണ്ട്്. ഉ​ള്ള​വ പ്ര​കാ​ശി​ക്കാ​തേ ഇ​രു​ട്ടി​ലാ​യി​ട്ട് വ​ർ​ഷ​ങ്ങ​ൾ ഏ​റെ​യാ​യി. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളോ​ട് ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഇ​തു​വ​രെ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. ഉ​ദ​രം​പൊ​യി​ൽ അ​ങ്ങാ​ടി​യി​ൽ മി​നി ഹൈ​മാ​സ്റ്റ് ലൈ​റ്റ​ട​ക്കം സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത് വ​രേ മി​ഴി തു​റ​ന്നി​ട്ടി​ല്ല. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണ് തു​റ​പ്പി​ക്കാ​ൻ വേ​റി​ട്ടൊ​രു പ്ര​ധി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത് വ​ന്ന​ത്. യു​ണൈ​റ്റ​ഡ് സെ​ർ​വ്വിം​ഗ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. മെ​ഴു​കു​തി​രി ക​ത്തി​ച്ച് മൗ​ന​മാ​യി ജ​ന​കീ​യ​നി​ൽ​പ് സ​മ​ര​മാ​ണ് നാ​ട്ടു​കാ​ർ സം​ഘ​ടി​പ്പി​ച്ച​ത്.