വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡ്: ജൂ​ലൈ 31 വ​രെ അ​പേ​ക്ഷി​ക്കാം
Wednesday, June 22, 2022 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് യാ​ത്ര​യ്ക്ക് ആ​ർ​ടി​ഒ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ൾ നി​ർ​ബ​ന്ധ​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ലൈ 31വ​രെ കാ​ർ​ഡു​ക​ൾ​ക്കു അ​പേ​ക്ഷി​ക്കാം. പ്ല​സ് വ​ണ്‍ അ​ട​ക്ക​മു​ള്ള കോ​ഴ്സു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​ർ​ക്കു തു​ട​ർ​ന്നും ആ​ർ​ടി​ഒ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്കും. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു യാ​ത്രാ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ ദു​രു​പ​യോ​ഗം ത​ട​യ​ണ​മെ​ന്നു​മു​ള്ള ബ​സ് ഉ​ട​മ​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്കി​യു​ള്ള തീ​രു​മാ​നം കൈ​കൊ​ണ്ട​ത്.
വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ള​വു​ക​ളോ​ടെ യാ​ത്ര ചെ​യ്യാ​ൻ പ​റ്റി​ല്ല. റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ ഒ​പ്പി​ട്ട് ന​ൽ​കി​യ​തു​പ​യോ​ഗി​ച്ചാ​ൽ മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഇ​നി യാ​ത്ര ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ഇ​ത്ത​രം കാ​ർ​ഡു​ക​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ന​ൽ​കാ​ൻ സ്ഥാ​പ​ന മേ​ധാ​വി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
കാ​ർ​ഡി​ന്‍റെ മാ​തൃ​ക​യു​ടെ സി​ഡി​ക​ൾ റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ൽ ല​ഭി​ക്കും. ഓ​ഫീ​സി​ൽ നി​ന്നു ല​ഭ്യ​മാ​യ സി.​ഡി​യി​ലെ സോ​ഫ്റ്റ്വെ​യ​റി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളും ന​ൽ​കി പ്രി​ന്‍റ് എ​ടു​ക്ക​ണം.
ഗ​വ​ണ്‍​മെ​ന്‍റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ്ഥാ​പ​ന​ത്തി​ന്‍റെ ക​ത്തും സ​ഹി​തം അ​ത​ത് റീ​ജി​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ൽ നി​ന്നു ജൂ​ണി​യ​ർ ആ​ർ​ടി​ഒ​യു​ടെ ഒ​പ്പും സീ​ലും കാ​ർ​ഡു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.
സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സാ​ക്ഷ്യ​പ​ത്ര​വും മേ​ധാ​വി​യു​ടെ ക​ത്തും സ​ഹി​തം ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ​ത്തി​യാ​ൽ ക​ണ്‍​സ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ക്കും.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ അം​ഗീ​കൃ​ത കോ​ഴ്സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മാ​ത്ര​മാ​ണ് ക​ണ്‍​സ​ഷ​ൻ ല​ഭി​ക്കു​ക. ഒ​രു വ​ർ​ഷ​ത്തി​നാ​ണ് കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്. കോ​ഴ്സ് അ​നു​സ​രി​ച്ച് കാ​ർ​ഡു​ക​ൾ ഓ​രോ വ​ർ​ഷ​വും അ​ത​ത് ഓ​ഫീ​സു​ക​ളി​ലെ​ത്തി പു​തു​ക്ക​ണം.