മേ​ലാ​റ്റൂ​ർ സ്കൂ​ളി​ലെ ഹൈ​ടെ​ക് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, June 22, 2022 11:52 PM IST
മേ​ലാ​റ്റൂ​ർ: മേ​ലാ​റ്റൂ​ർ എ​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഹൈ​ടെ​ക് കെ​ട്ടി​ട​വും വി​ദ്യാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യും മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ്ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി​യ​തോ​ടെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു​ള്ള സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ചു. ന​ല്ല പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മി​ക​ച്ച അ​ധ്യാ​പ​ക​രു​ള്ള​തു അ​ക്കാ​ഡ​മി​ക് ത​ലം കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​കു​ന്നു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ചെ​റു​പ്പ​ക്കാ​ർ​ക്കു തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട് മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച മൂ​ന്നു​നി​ല കെ​ട്ടി​ട​ത്തി​ൽ 27 ക്ലാ​സ് മു​റി​ക​ൾ, ലൈ​ബ്ര​റി, ഐ​ടി ലാ​ബ്, സ്പോ​ർ​ട്സ് റൂം ​എ​ന്നി​വ​യാ​ണു​ള്ള​ത്. വി​ദ്യാ​ല​യ​ത്തി​ന്‍റെ 2022-23 വ​ർ​ഷ​ത്തെ അ​ക്കാ​ഡ​മി​ക് മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ പ്ര​കാ​ശ​നം പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​ണി നി​ർ​വ​ഹി​ച്ചു.
സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ്സ് വി​ദ്യാ​ല​യ​ത്തി​ലെ ഒ​രു കു​ട്ടി​ക്കാ​യി നി​ർ​മി​ക്കു​ന്ന സ്നേ​ഹ​ഭ​വ​ന​ത്തി​നു​ള്ള ഫ​ണ്ട് മ​ന്ത്രി​യി​ൽ നി​ന്നു ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി ഇ​ക്ബാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ വി. ​ക​മ​ലം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​പി ക​ബീ​ർ, പ്ര​സ​ന്ന പു​ളി​ക്ക​ൽ, അ​ജി​ത ആ​ലി​ക്ക​ൽ, വി.​ഇ ശ​ശി​ധ​ര​ൻ, വി. ​ത്വ​യ്യി​ബ്, പി. ​രാ​മ​ച​ന്ദ്ര​ൻ, പ്ര​ധാ​നാ​ധ്യാ​പി​ക പി. ​അം​ബി​ക, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി കൃ​ഷ്ണ​പ്ര​ഭ, സ്കൂ​ൾ മാ​നേ​ജ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ, വി.​വി വി​നോ​ദ്, കെ. ​സു​ഗു​ണ​പ്ര​കാ​ശ്, ജ​ലാ​ൽ, നീ​തു ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.