ഭ​വ​ന​ര​ഹി​ത​ർ​ക്ക് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ 300 വീ​ടു​ക​ൾ ന​ൽ​കും
Friday, June 24, 2022 12:30 AM IST
ക​രു​വാ​ര​കു​ണ്ട്: ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ 300 വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ക​സ​ന സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു. കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ശ്രീ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

പാ​ർ​പ്പി​ട​ത്തി​ന് പു​റ​മെ പ​ശ്ചാ​ത്ത​ല വി​ക​സ​നം, ദു​ര​ന്ത നി​വാ​ര​ണം, കു​ടി​വെ​ള​ളം, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സം, കാ​ർ​ഷി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 2022-23 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​ര​ട് രേ​ഖ ത​യാറാ​ക്കി​യി​ട്ടു​ള്ള​ത്.

ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, ബ്ലോ​ക്ക് അം​ഗം ഷൈ​ലേ​ഷ് പ​ട്ടി​ക്കാ​ട​ൻ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷീ​ബ പ​ള്ളി​ക്കു​ത്ത്, ഷീ​ന ജി​ൽ​സ്, ടി.​കെ.​ഉ​മ്മ​ർ, ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ കെ.​കെ.​ജ​യിം​സ്, ഗി​രീ​ഷ് ത​ച്ച​ന്പ​റ്റ, സ്മി​ത അ​നി​ൽ​കു​മാ​ർ, പി.​സൈ​ന​ബ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു