കു​ടി​യേ​റ്റ​ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​ന്പ​യി​നി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ൻ പ​ങ്കാ​ളി​ത്തം
Friday, June 24, 2022 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ കു​ടി​യേ​റ്റ ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​ന്പ​യി​നി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ൻ​പ​ങ്കാ​ളി​ത്തം. വ്യാ​ഴാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ വ​ലി​യ​ങ്ങാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച ക്ഷേ​മ​പ​ദ്ധ​തി അം​ഗ​ത്വ കാ​ന്പ​യി​നി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി കെ​ട്ടി​ട നി​ർ​മാ​ണ ക്ഷേ​മ ബോ​ർ​ഡ് ത​യ്യാ​റാ​ക്കി​യ ഗ​സ്റ്റ് ആ​പ്പ് വ​ഴി​യു​ള്ള റ​ജി​സ്ട്രേ​ഷ​നാ​ണ് ന​ട​ന്ന​ത്. ബി​ഹാ​ർ സ്വ​ദേ​ശി ര​ഞ്ജി​ത്ത് കു​മാ​റി​ന് ക്ഷേ​മ​പ​ദ്ധ​തി ഐ​ഡ​ൻ ഡി​റ്റി കാ​ർ​ഡ് ന​ൽ​കി കേ​ര​ള കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി.​ശ​ശി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എ​ൻ.​സി​ന്ധു അ​ധ്യ​ക്ഷ​യാ​യി. ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു), അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സു​ഗ്ബീ​ർ സിം​ഗ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ ട്രേ​ഡ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എം.​മു​സ്ത​ഫ, എ.​ആ​ർ.​വേ​ലു, സി. ​അ​ബ്ദു​ൽ നാ​സ​ർ, കെ.​ജ​യ​രാ​ജ​ൻ, ടി.​കെ.​രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റീ​ന പു​ളി​ക്ക​ൽ സ്വാ​ഗ​ത​വും യു.​പി.​വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.