കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്നു​ക​ളു​ടെ വി​ൽ​പ്പ​ന: പി​ഴ വി​ധി​ച്ച് ജി​ല്ലാ ഉ​പ​ഭോ​ക്്തൃ ക​മ്മീ​ഷ​ൻ
Friday, June 24, 2022 12:32 AM IST
മ​ല​പ്പു​റം: കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​നാ​യി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. വ​ട​ക്കാ​ങ്ങ​ര സ്വ​ദേ​ശി അ​ബ്ദു​ൾ റ​സാ​ഖി​ന്‍റെ പ​രാ​തി​യി​ലാ​ണ് വി​ധി. പ്ര​ധാ​ന​മ​ന്ത്രി ജ​ൻ ഒൗ​ഷ​ധി​യി​ൽ നി​ന്ന് കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്ന് ല​ഭി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ്ര​മേ​ഹ​ത്തി​ന് സ്ഥി​ര​മാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന താ​ൻ 2020 മെ​യ് നാ​ലി​ന് മ​രു​ന്ന് വാ​ങ്ങി 10 ദി​വ​സം ഉ​പ​യോ​ഗി​ച്ച​തി​ന് ശേ​ഷ​മാ​ണ് 2019 ഡി​സം​ബ​റി​ൽ കാ​ല​ഹ​ര​ണ​പ്പെ​ട്ട മ​രു​ന്നാ​ണെ​ന്ന് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്ന് ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ്ഥാ​പ​ന ഉ​ട​മ​യെ ക​ണ്ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും പ​രാ​തി പ​രി​ഗ​ണി​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ലെ​ന്നും മ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ മു​ന്പാ​കെ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് അ​ബ്ദു​റ​സാ​ഖ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ഉ​ന്ന​യി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​ക്കാ​ര​ൻ ഹാ​ജ​രാ​ക്കി​യ​ത് ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വി​റ്റ മ​രു​ന്ന​ല്ലെ​ന്നും വി​ൽ​ക്കു​ന്ന മ​രു​ന്നു​ക​ൾ​ക്ക് എം.​ആ​ർ.​പി വി​ല​യാ​ണ് ബി​ല്ലി​ൽ കാ​ണി​ക്കാ​റു​ള്ള​തെ​ന്നും പ​രാ​തി​ക്കാ​ര​ന്‍റെ ബി​ല്ലി​ൽ എം.​ആ​ർ.​പി വി​ല​യ​ല്ല കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ത​ന്നെ അ​പ​മാ​നി​ക്കാ​നാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണ വി​ധേ​യ​നാ​യ സ്ഥാ​പ​ന ഉ​ട​മ​യു​ടെ വാ​ദം.

ബി​ല്ലി​ൽ ബാ​ച്ച് ന​ന്പ​ർ, മ​രു​ന്നു നി​ർ​മി​ച്ച തി​യ​തി, കാ​ല​ഹ​ര​ണ​പ്പെ​ടു​ന്ന തി​യ​തി തു​ട​ങ്ങി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​വ​യൊ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ മ​രു​ന്ന് ക​ട​യി​ൽ നി​ന്നും വി​റ്റ​ത​ല്ലെ​ന്ന വാ​ദം ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ സ്വീ​ക​രി​ച്ചി​ല്ല. മാ​ത്ര​മ​ല്ല പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പേ​രി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ജീ​വ​ൻ ര​ക്ഷാ ഒൗ​ഷ​ധ​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള സം​ര​ഭ​ത്തി​ന്‍റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും അ​നു​ചി​ത​വു​മാ​യ വ്യാ​പാ​ര ന​ട​പ​ടി​യാ​ണ് സ്ഥാ​പ​ന ഉ​ട​മ​യു​ടേ​തെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.​

തു​ട​ർ​ന്ന് മ​രു​ന്നി​ന്‍റെ വി​ല​യാ​യി ഈ​ടാ​ക്കി​യ 270 രൂ​പ തി​രി​ച്ചു ന​ൽ​കാ​നും ന​ഷ്ട​പ​രി​ഹാ​ര​മാ​യി പ​രാ​തി​ക്കാ​ര​ന് 20,000 രൂ​പ​യും കോ​ട​തി ചെ​ല​വാ​യി 5,000 രൂ​പ​യും ന​ൽ​കാ​ൻ കെ.​മോ​ഹ​ൻ​ദാ​സ് പ്ര​സി​ഡ​ന്‍റും പ്രീ​തി ശി​വ​രാ​മ​ൻ, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​യ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ക​മ്മീ​ഷ​ൻ വി​ധി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മാ​സ​ത്തി​ന​കം വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്നും വീ​ഴ്ച വ​രു​ത്തി​യാ​ൽ പ​രാ​തി തി​യ​തി മു​ത​ൽ വി​ധി സം​ഖ്യ​യിേന്മേൽ 12 ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്.