നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി അം​ഗീ​കാ​ര​ത്തി​നു​ള്ള യോ​ഗ്യ​ത നേ​ടി
Saturday, June 25, 2022 12:45 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി മാ​തൃ​ശി​ശു സൗ​ഹൃ​ദ ഇ​നീ​ഷ്യേ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ വി​ല​യി​രു​ത്ത​ൽ പ്ര​ക്രി​യ​യി​ൽ 94.48 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി യോ​ഗ്യ​ത നേ​ടി. പ്ര​സ​വം ന​ട​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മാ​തൃ​ശി​ശു സൗ​ഹൃ​ദാ​ശു​പ​ത്രി സം​രം​ഭം (മ​ദ​ർ ബേ​ബി ഫ്ര​ണ്ട്ലി ഇ​നീ​ഷ്യേ​റ്റീ​വ്). യൂ​ണി​സെ​ഫും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും നി​ശ്ച​യി​ച്ചി​ട്ടു​ള​ള പ​ത്തു ഗു​ണ​നി​ല​വാ​ര സൂ​ചി​ക​യും കൂ​ടാ​തെ, മാ​തൃ​ശി​ശു സൗ​ഹൃ​ദ​വും ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച സൂ​ചി​ക​ക​ളി​ൽ അ​ധി​ഷി​ഠി​ത​മാ​യ 130 ചെ​ക്ക് പോ​യി​ന്‍റു​ക​ൾ അ​ട​ങ്ങി​യ ഒ​രു സ്റ്റാ​ൻ​ഡേ​ർ​ഡ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.
ഇ​ത്ത​ര​ത്തി​ൽ ചെ​ക്ക് പോ​യി​ന്‍റു​ക​ൾ​ക്ക് അ​നു​സ​രി​ച്ചാ​ണ് ആ​ശു​പ​ത്രി​യി​ൽ വി​ല​യി​രു​ത്ത​ൽ പ്ര​ക്രി​യ ന​ട​ന്ന​ത്.
ഈ ​പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ജീ​വ​ന​ക്കാ​രെ​യും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ക്കു​ക, മു​ല​പ്പാ​ലി​ന് ബ​ദ​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ശി​ശു​ഭ​ക്ഷ​ണ​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തെ സം​ബ​ന്ധി​ച്ചു​ള​ള അ​ന്താ​രാ​ഷ്ട്ര നി​ബ​ന്ധ​ന​ക​ളും മു​ല​യൂ​ട്ട​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള​ള ലോ​കാ​രോ​ഗ്യ സ​മ്മേ​ള​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ക, ന​വ​ജാ​ത ശി​ശു​ക്ക​ളെ അ​മ്മ​മാ​ർ സ​മ​യാ​സ​മ​യ​ങ്ങ​ൾ മു​ല​യൂ​ട്ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക, മു​ല​യൂ​ട്ട​ലി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഗ​ർ​ഭി​ണി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ബോ​ധ​വ​ത്ക​രി​ക്കു​ക തു​ട​ങ്ങി​യ പ​ത്തു കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.
ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​വും അ​വ​രു​ടെ പ​ങ്കാ​ളി​ക​ളാ​യ ഐ​എ​പി കേ​ര​ള, എ​ൻ​എ​ൻ​എ​ഫ് കേ​ര​ള, കെ​യു​എ​ച്ച്എ​സ്, യൂ​ണി​സെ​ഫ്, എ​ൻ​ഐ​സി​ഇ​എ​ഫ്, ക​ഐ​ഫ്ഒ​ജി, ടി​എ​ൻ​എ​ഐ എ​ന്നി​വ​ർ ഈ ​സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​ക്രി​യ​യി​ക്ക് പി​ന്തു​ണ​യേ​കി. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ​യും പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് മി​ക​ച്ച വി​ജ​യം നേ​ടാ​നാ​യ​തെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.