ലോക ലഹരിവി​രു​ദ്ധദി​നം ആ​ച​രി​ച്ചു
Monday, June 27, 2022 1:06 AM IST
മ​ല​പ്പു​റം: ല​ഹ​രി​യി​ൽ നി​ന്നു അ​ക​ന്നാ​ൽ മാ​ത്ര​മേ ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​ൻ ക​ഴി​യൂ​വെ​ന്നു ഓ​ർ​മ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ അ​ന്ത​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു. സാ​മൂ​ഹി​ക​നീ​തി വ​കു​പ്പും നാ​ശ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​നും ചൈ​ൽ​ഡ് ലൈ​ൻ മ​ല​പ്പു​റ​വും സം​യു​ക്ത​മാ​യി മ​ല​പ്പു​റം ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ൽ മു​ന്നേ​റാ​ൻ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ നി​ന്നു അ​ക​ലം പാ​ലി​ക്ക​ണം. തി​ൻ​മ​യി​ലേ​ക്കു​ള്ള വ​ഴി തു​റ​ക്കു​ന്ന​തി​ൽ ല​ഹ​രി​ക്കു വ​ലി​യ പ​ങ്കു​ണ്ട്. പു​തു​ത​ല​മു​റ ല​ഹ​രി​ക്കെ​തി​രേ പോ​രാ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ല​ഹ​രി​യു​ടെ ച​തി​ക്കു​ഴി​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ് ഓ​ഫീ​സ​ർ ജോ​സ​ഫ് റി​ബ​ല്ലോ, ചൈ​ൽ​ഡ് ലൈ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി. സ​ലീം, ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി.​ഹ​രി​കു​മാ​ർ, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, എ​ൻ. മു​ഹ​മ്മ​ദ്കു​ട്ടി, കെ​യ​ർ ക്ല​ബ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഫ​സ​ൽ ജി​ഫ്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ബൈ​ക്ക് റാ​ലി​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

അ​ങ്ങാ​ടി​പ്പു​റം: ല​ഹ​രി​വി​രു​ദ്ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി പ​രി​യാ​പു​രം യൂ​ണി​റ്റി​ന്‍റെ​യും സ​ണ്‍​ഡേ സ്കൂ​ൾ, ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, കെ​സി​വൈ​എം പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ റാ​ലി​യും സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. പ്ല​ക്കാ​ർ​ഡു​ക​ളേ​ന്തി ല​ഹ​രി​വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ന​ട​ത്തി​യ റാ​ലി​യി​ൽ കു​ട്ടി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. പ​രി​യാ​പു​രം ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ വി​കാ​രി ഫാ. ​ജെ​യിം​സ് വാ​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഇ​യ്യാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു വെ​ട്ടം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഗീ​ത സി​എം​സി, യു​വ​ജ​ന പ്ര​തി​നി​ധി ജാ​ക്സ​ണ്‍ ച​ക്കു​ങ്ക​ൽ, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി. ​മാ​ത്തു​ക്കു​ട്ടി, ട്ര​സ്റ്റി ജോ​യ്സി വാ​ലോ​ലി​ക്ക​ൽ, ജെ​റി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, മാ​ത്തു​ക്കു​ട്ടി കൂ​ത്ര​പ്പ​ള്ളി, വ​ർ​ഗീ​സ് പു​തു​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.