വ​നം ദ്രു​തക​ർ​മ്മ സേ​ന​ക്ക് ജി​ല്ല​യി​ൽ ഒ​രു യൂ​ണി​റ്റുകൂ​ടി
Friday, July 1, 2022 12:58 AM IST
നി​ല​ന്പൂ​ർ: വ​നം വ​കു​പ്പി​ന്‍റെ ദ്രു​ത ക​ർ​മ സേ​ന​ക്ക് ര​ണ്ടാ​മ​തൊ​രു യൂ​ണി​റ്റ് കൂ​ടി അ​നു​വ​ദി​ച്ചു. പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് വ​നം​ദ്രു​ത ക​ർ​മ സേ​ന​ക്ക് ഒ​രു യൂ​ണി​റ്റു​കൂ​ടി അ​നു​വ​ദി​ച്ച​ത്. അ​മ​ര​ന്പ​ലം സെ​ൻ​ട്ര​ൽ ബീ​റ്റി​ലാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ക. ഇ​തു​വ​രെ ജി​ല്ല​യി​ൽ നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ടു​ള്ള യൂ​ണി​റ്റ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ജി​ല്ല​യി​ൽ മു​ഴു​വ​ൻ സേ​വ​നം ന​ൽ​കാ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് ജീ​വ​ന​ക്കാ​രും ഒ​രു വാ​ഹ​ന​വും മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തോ​ടെ നി​ല​ന്പൂ​ർ സൗ​ത്ത് ഡി​വി​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് വ​നം ദ്രു​ത ക​ർ​മ്മ സേ​ന​ക്ക് ഒ​രു യൂ​ണി​റ്റു​കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ജ​ന​പ്ര​തി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ എം​എ​ൽ​എ​ക്കും വ​കു​പ്പ് മ​ന്ത്രി​ക്കും വ​കു​പ്പ് മേ​ധാ​വി​ക്കു​മു​ൾ​പ്പെ​ടെ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യ​തോ​ടെ​യാ​ണ് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ ഇ​ട​പെ​ട്ട് വ​നം ദ്രു​ത​ക​ർ​മ്മ സേ​ന​യു​ടെ ര​ണ്ടാ​മ​ത്തെ യൂ​ണി​റ്റ് യ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 27 നാ​ണ് അ​മ​ര​ന്പ​ല​ത്ത് പു​തി​യ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

ര​ണ്ട് സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, നാ​ല് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മൂ​ന്ന് വാ​ച്ച​ർ​മാ​ർ, ഡ്രൈ​വ​ർ തു​ട​ങ്ങി 11 പേ​രാ​ണ് ജീ​വ​ന​ക്കാ​രാ​യു​ള്ള​ത്. പ​ഴ​യ വാ​ഹ​ന​മാ​ണ് താ​ത്കാ​ലി​ക​മാ​യി ന​ൽ​കി​യി​ട്ടു​ള്ള​ത്. ക​രു​ളാ​യി, കാ​ളി​കാ​വ് റേ​ഞ്ച് പ​രി​ധി​ക​ളി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം ല​ഭി​ക്കു​ക. നി​ല​ന്പൂ​ർ സൗ​ത്ത് വ​നം ഡി​വി​ഷ​ൻ ആ​ർ​ആ​ർ​ടി സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ.