പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പ്പെ​ട്ട​വ​രെ വ​ന​മേ​ഖ​ല​യി​ൽനി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ വ​നം വ​കു​പ്പ്
Friday, July 1, 2022 12:59 AM IST
നി​ല​ന്പൂ​ർ: മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ൽ പെ​ട്ട​വ​രെ വ​ന​മേ​ഖ​ല​യി​ൽ നി​ന്ന് മാ​റ്റി​പ്പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​മാ​യി വ​നം വ​കു​പ്പ്. റീ-​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വ​നം വ​കു​പ്പ് വ​ന​ത്തി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ യോ​ഗം വി​ളി​ച്ച​ത്. എ​ട​വ​ണ്ണ വ​നം റേ​ഞ്ചി​ലെ അ​ക​ന്പാ​ടം വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള പൊ​ക്കോ​ട്, ചെ​രി​യം​കു​ത്ത്, പ​ന്നി​യം​ങ്ങാ​ട്, അ​ന്നു​ണ്ട, വ​ട​ക്കേ പെ​രു​മു​ണ്ട ഭാ​ഗ​ങ്ങ​ളി​ലെ 120 ഓ​ളം കു​ടും​ബ​ങ്ങ​ൾ ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ട്ടി​ക​വ​ർ​ഗ​ക്കാ​രെ പ​ദ്ധ​തി​യി​ൽ നി​ന്നൊ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്്.
വ​ന​ത്തി​നു​ള്ളി​ലെ പ​ട്ട​യ​ഭൂ​മി​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം ഭൂ​മി ഏ​റ്റെ​ടു​ത്ത് ധ​ന​സ​ഹാ​യം ന​ൽ​കു​ക. ഒ​രു സെ​ന്‍റ് മു​ത​ൽ അ​ഞ്ചേ​ക്ക​ർ വ​രെ ഒ​രു യൂ​ണി​റ്റി​യി​ട്ടാ​ണ് പ​രി​ഹ​രി​ക്കു​ക. ഒ​രു യൂ​ണി​റ്റി​ന് 15 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ ന​ൽ​കു​ക. രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചാ​ൽ ഏ​ഴ​ര ല​ക്ഷം ആ​ദ്യ​ഘ​ട്ട​ത്തി​ലും ഭൂ​മി ര​ജി​സ്റ്റ​ർ ചെ​യ്ത് ന​ൽ​കി​യ ശേ​ഷം ഏ​ഴ​ര ല​ക്ഷ​വും ന​ൽ​കും. ഒ​രു കു​ടും​ബ​ത്തെ ഒ​രു യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ക്കു​ന്പോ​ൾ, ആ ​കു​ടും​ബ​ത്തി​ൽ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള വ്യ​ക്തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​വ​രെ​യും ഒ​രു യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ച്ച് 15 ല​ക്ഷം രൂ​പ വീ​തം ല​ഭി​ക്കും. അ​ഞ്ചേ​ക്ക​റി​ന് മു​ക​ളി​ൽ സ്ഥ​ല​മു​ള്ള​വ​ർ​ക്ക് 15 ല​ക്ഷം​കൂ​ടി ല​ഭി​ക്കും. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത 120 കു​ടും​ബ​ങ്ങ​ളി​ൽ 80 ഓ​ളം പേ​ർ രേ​ഖ​ക​ൾ കൈ​മാ​റി.
റീ-​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​ന​ത്തി​നു​ള്ളി​ൽ പ​ട്ട​യ​ഭൂ​മി​യി​ൽ ക​ഴി​യു​ന്ന​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടി​യാ​ലോ​ച​നാ​യോ​ഗ​മാ​ണ് ഇ​ന്ന് ന​ട​ന്ന​തെ​ന്ന് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു. ഒ​രു സെ​ന്‍റ് മു​ത​ൽ അ​ഞ്ചേ​ക്ക​ർ വ​രെ ഒ​രു യൂ​ണി​റ്റാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത് ഭൂ​മി​ക്ക് ന്യാ​യ​വി​ല ല​ഭി​ക്കാ​ൻ ത​ട​സ​മാ​കു​മെ​ന്നും പ​ദ്ധ​തി ഒ​ന്നു​കൂ​ടി ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​ക്ക​ണ​മെ​ന്നും വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സും വി​ക​സ​ന സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​യി​ൽ സു​രേ​ഷും പ​റ​ഞ്ഞു.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്ന് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ദ്ധ​തി​ക്കു​ള്ള​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. ഉ​സ്മാ​ൻ പ​റ​ഞ്ഞു. പൊ​ക്കോ​ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യോ​ഗ​മാ​ണ് ന​ട​ന്ന​ത്. നി​ർ​ബ​ന്ധ​പൂ​ർ​വം ആ​രും ഭൂ​മി വി​ട്ടു ന​ൽ​ക​ണ്ടേ​തി​ല്ലെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ റീ-​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡി​സി​എ​ഫ് സാ​ബി വ​ർ​ഗീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. റേ​ഞ്ച് ഓ​ഫീ​സ​ർ​മാ​രാ​യ അ​ര​വി​ന്ദ് ബാ​ല​കൃ​ഷ്ണ​ൻ, റ​ഹീ​സ്, അ​ക​ന്പാ​ടം, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​പി. അ​ഭി​ലാ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ, ഉ​പാ​ധ്യ​ക്ഷ ഗീ​താ ദേ​വ​ദാ​സ്, സ്ഥാ​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.