ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ട​തു​സ്ഥാ​നാ​ർ​ഥി പ​ത്രി​ക സ​മ​ർ​പ്പി​ച്ചു
Saturday, July 2, 2022 12:42 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭ 16-ാം വാ​ർ​ഡി​ൽ 21-ന് ​ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ഇ​ട​തു​സ്ഥാ​നാ​ർ​ഥി നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചു. സി​പി​എം ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​ത്തി​ൽ ത​ലാ​പ്പി​ൽ സ​ജീ​ർ ആ​ണ് അ​സി​സ്റ്റ​ന്‍റ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ ഉ​മ മു​ന്പാ​കെ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ എം. ​നി​സാ​റ​ലി, കെ. ​ഉ​ബൈ​ദ്, കൃ​ഷ്ണ​ദാ​സ് രാ​ജ, സി.​ടി രാ​ജു, പ​ട​വ​ണ്ണ സെ​മീ​ർ, ഖാ​ലി​ദ് മ​ഞ്ചേ​രി, മു​ഹ​മ്മ​ദ് അ​ലി, ചു​ങ്ക​ത്ത് അ​ല​വി​യും എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു. ലീ​ഗ് കൗ​ണ്‍​സി​ല​റാ​യി​രു​ന്ന ത​ലാ​പ്പി​ൽ അ​ബ്ദു​ൾ​ജ​ലീ​ലി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്. നാ​ലി​ന് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യും 22-ന് ​വോ​ട്ടെ​ണ്ണ​ലും ന​ട​ത്തും. വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ ചേ​ർ​ന്നു
ലീ​ഗ് കൗ​ണ്‍​സി​ല​റാ​യ അ​ബ്ദു​ൾ​ജ​ലീ​ലി​നെ ക​ല്ല് കൊ​ണ്ടുു ത​ല​ക്ക് ഇ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് 30നാ​ണ് കൗ​ണ്‍​സി​ല​ർ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​നെ​തി​രെ 313 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് അ​ബ്ദു​ൾ​ജ​ലീ​ൽ വി​ജ​യി​ച്ച​ത്. 50 അം​ഗ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ മു​സ് ലിം ​ലീ​ഗ് കോ​ണ്‍​ഗ്ര​സ് സ​ഖ്യം 28 അം​ഗ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ലാ​ണ് ന​ഗ​ര​ഭ​ര​ണം ന​ട​ത്തു​ന്ന​ത്.


അ​തു​കൊ​ണ്ടു​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ന​ഗ​ര​ഭ​ര​ണ​ത്തെ ഒ​രു​ത​ര​ത്തി​ലും ബാ​ധി​ക്കി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കി​ഴ​ക്കെ​ത​ല സ്വ​ദേ​ശി​യും മു​നി​സി​പ്പ​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​സ്ടി​യു) മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പ​രേ​റ്റ മു​ജീ​ബ് റ​ഹ്മാ​നെ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.