വ്യ​ക്തി സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​രു​ടെ പ​ങ്ക് വ​ലു​ത്: മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ
Sunday, July 3, 2022 12:21 AM IST
തി​രൂ​ർ: ഒ​രു വ്യ​ക്തി​യു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​ൽ പ്രീ​പ്രൈ​മ​റി ത​ലം മു​ത​ൽ അ​ധ്യാ​പ​ക​ർ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ വ​ലു​തെ​ന്ന​ഴ കാ​യി​ക വ​കു​പ്പ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ. അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​വും പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി ഹാ​ളി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നു മാ​റി ഒ​രു കു​ട്ടി ആ​ദ്യ​മാ​യി ഏ​റെ സ​മ​യം ചെ​ല​വി​ടു​ന്ന​ത് പ്രീ ​പ്രൈ​മ​റി, പ്രൈ​മ​റി അ​ധ്യാ​പ​ക​രോ​ടൊ​പ്പ​മാ​ണ്. അ​തി​നാ​ൽ ത​ന്നെ അ​ത്ത​രം അ​ധ്യാ​പ​ക​ർ ന​ൽ​കു​ന്ന ഉ​പ​ദേ​ശ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളു​മാ​ണ് വ്യ​ക്തി​ത്വ രൂ​പീ​ക​ര​ണ​ത്തി​ൽ മു​ഖ്യ​പ​ങ്കു വ​ഹി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ, ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി, പൊ​തു വി​ദ്യാ​ഭ്യാ​സം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം എ​ന്നീ വ​കു​പ്പു​ക​ളും തി​രൂ​ർ ന​ഗ​ര​സ​ഭ, ചൈ​ൽ​ഡ് ലൈ​ൻ എ​ന്നി​വ​രും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ തി​രൂ​ർ ആ​ർ​ഡി​ഒ പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി ര​മേ​ഷ് കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ ജോ​സ​ഫ് റി​ബെ​ല്ലോ, ഡി​ഇ​ഒ​മാ​രാ​യ റു​ഖി​യ, പ്ര​സ​ന്ന, ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​സ​ലീം, കെ​യ​ർ ക്ല​ബ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ സെ​യ്ദ് ഫ​സ​ൽ ജി​ഫ്രി ത​ങ്ങ​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സൈ​ക്കോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബേ​ബി​ഷാ​മി, ഡ​യ​റ്റ് സീ​നി​യ​ർ ല​ക്ച​റ​ർ ഇ.​കെ നി​ഷ, ന​ശാ​മു​ക്ത് ഭാ​ര​ത് അ​ഭി​യാ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി. ​ഹ​രി​കു​മാ​ർ, സ​തീ​ന്ദ്ര​ൻ പ​ന്ത​ല​ക്കോ​ട് എ​ന്നി​വ​ർ ക്ലാ​സു​ക​ളെ​ടു​ത്തു. പ​ര​പ്പ​ന​ങ്ങാ​ടി നാ​ട്യാ​ഞ്ജ​ലി നൃ​ത്ത വി​ദ്യാ​ല​യം അ​വ​ത​രി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ നൃ​ത്ത​ശി​ൽ​പ്പ​വും അ​ര​ങ്ങേ​റി.