എം​എ​ൽ​എ​യും വാ​ക്കു​പാ​ലി​ച്ചി​ല്ല; പ​ല​ക​ത്തോ​ട് നി​വാ​സി​ക​ൾ​ക്കു ഈ ​മ​ഴ​ക്കാ​ല​വും ദു​രി​ത​നാ​ളു​ക​ളാ​കും
Tuesday, July 5, 2022 12:17 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ-​ഉൗ​ർ​ങ്ങാ​ട്ടി​രി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഉ​ത്രാ​ടംപു​ഴ​ക്ക് മ​റു​ക​ര​യി​ൽ താ​മ​സി​ക്കു​ന്ന പ​ല​ക​ത്തോ​ട് നി​വാ​സി​ക​ളാ​യ അ​ന്പ​തി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കു ഈ ​മ​ഴ​ക്കാ​ല​വും ര​ക്ഷ​യി​ല്ല. ഉ​ത്രാ​ടം പു​ഴ​ക്ക് കു​റു​കെ പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​തി​നാ​ൽ ഈ ​മ​ഴ​ക്കാ​ല​ത്ത് ദു​രി​ത ജീ​വി​തം ന​യി​ക്കേ​ണ്ടി​വ​രു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​ത്തു​കാ​ർ. നി​ല​വി​ൽ ഉ​ത്രാ​ടം പു​ഴ​ക്ക് കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള താ​ത്കാ​ലി​ക പാ​ല​ത്തി​ന്‍റെ പ​കു​തി ഭാ​ഗം ക​ന്പി കൊ​ണ്ടും ബാ​ക്കി ഭാ​ഗം മു​ള​ക​ൾ കൊ​ണ്ടു​മാ​ണ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. മ​ഴ​ക്കാ​ല​മാ​യാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ ആ​ശ്ര​യം ഈ ​താ​ത്കാ​ലി​ക പാ​ലം മാ​ത്ര​മാ​ണ്.

മ​ഴ​ക്കാ​ല​ത്ത് ഉ​ത്രാ​ടം പു​ഴ​യി​ൽ ശ​ക്ത​മാ​യ മ​ല​വെ​ള്ള​പാ​ച്ചി​ലു​ണ്ടാ​കു​ന്പോ​ഴും ഈ ​പാ​ല​ത്തി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളും സ്ത്രീ​ക​ളും വ​യോ​ധി​ക​രു​മെ​ല്ലാം സ​ഞ്ച​രി​ക്കു​ന്ന​ത്. 11 വ​ർ​ഷം മു​ന്പു പാ​ലം നി​ർ​മി​ക്കാ​മെ​ന്ന് ഏ​റ​നാ​ട് എം​എ​ൽ​എ. പി.​കെ. ബ​ഷീ​ർ ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്ക​പ്പെ​ടാ​ത്ത​താ​ണ് ഈ ​ദു​രി​ത​യാ​ത്ര തു​ട​രാ​ൻ കാ​ര​ണ​മെ​ന്നു പ​തി​റ്റാ​ണ്ടാ​യി ഇ​വി​ടെ താ​മ​സി​ക്കു​ന്ന വാ​ഴ​യി​ൽ ജോ​ളി പ​റ​ഞ്ഞു. 50 ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്കും അ​ന്പു​മ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ 26 കു​ടും​ബ​ങ്ങ​ൾ​ക്കും ഉ​ത്രാ​ടം പു​ഴ​ക്ക് കു​റു​കെ പ​ല​ക​തോ​ട് പാ​ലം വ​ന്നാ​ൽ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ജോ​ളി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി പാ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നു വീ​ട്ട​മ്മ​മാ​രും പ​റ​യു​ന്നു. 1970 ക​ളു​ടെ തു​ട​ക്ക​ത്തി​ൽ കു​ടി​യേ​റി​യ ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഉ​ത്രാ​ടം പു​ഴ​ക്ക് പ​ല​ക​ത്തോ​ട് ഭാ​ഗ​ത്ത് പാ​ലം യ​ഥാ​ർ​ഥ്യ​മാ​യാ​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ധാ​ന ജ​ല ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്കു എ​ത്താ​നു​ള്ള എ​ളു​പ്പ​വ​ഴി​യു​മാ​കും. എം​എ​ൽ​എ വാ​ക്കു​പാ​ലി​ക്കു​മോ, പ​ല​ക​ത്തോ​ട് നി​വാ​സി​ക​ളു​ടെ ദു​രി​ത​യാ​ത്ര​ക്ക് പ​രി​ഹാ​ര​മാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് കാ​ത്തി​രി​ക്കു​ക എ​ന്ന​ത​ല്ലാ​തെ മ​റ്റൊ​രു മ​റു​പ​ടി​യു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് നാ​ട്ടു​കാ​ർ.