നി​ല​ന്പൂ​ർ ജി​ല്ലാ​ശു​പ​ത്രി​യി​ൽ പ​നി ബാധിതർ കൂ​ടു​ന്നു
Tuesday, July 5, 2022 12:17 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​നി ബാധിതർ കൂ​ടു​ന്നു. ഇ​ന്ന​ലെ ഒ.​പി​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ 1500 പേ​രി​ൽ 350 പേ​ർ പ​നി ബാ​ധി​ത​രാ​ണ്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി ചി​കി​ത്സ​യി​ലു​ള്ള 165 രോ​ഗി​ക​ളി​ൽ എ​ട്ടു പേ​ർ മാ​ത്ര​മാ​ണ് പ​നി ബാ​ധി​ത​രാ​യു​ള്ള​ത്. ഡെ​ങ്കി​പ്പ​നി, എ​ലി​പ്പ​നി തു​ട​ങ്ങി​യ​വ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​മി​ല്ല. പ​നി​യാ​യി ഒ.​പി.​യി​ൽ ചി​കി​ത്സ തേ​ടി​യ​വ​രി​ലും അ​ഡ്മി​റ്റാ​യ​വ​രി​ലും കൂ​ടു​ത​ൽ കു​ട്ടി​ക​ളാ​ണ്. ഇ​വ​രെ കു​ട്ടി​ക​ളു​ടെ വാ​ർ​ഡി​ലാ​ണ് കി​ട​ത്തി​യി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ പ​നി ബാ​ധി​ത​ർ​ക്കു മാ​ത്രം വാ​ർ​ഡ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടി​ല്ല. പ​നി ബാ​ധി​ത​ർ കൂ​ടി​യാ​ൽ പ്ര​ത്യേ​ക വാ​ർ​ഡ് ഒ​രു​ക്കേ​ണ്ടി വ​രു​മെ​ന്നു ആ​ർ​എം​ഒ ഡോ. ​ബ​ഹാ​വു​ദീ​ൻ പ​റ​ഞ്ഞു.
‌അ​തേസ​മ​യം, സൗ​ക​ര്യ കു​റ​വ് രോ​ഗി​ക​ൾ​ക്കു പ്ര​തി​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഒ​രേ സ​മ​യം ഇ​രു​നൂ​റോ​ളം രോ​ഗി​ക​ൾ​ക്കു കി​ട​ത്തി ചി​കി​ത്സ ന​ൽ​കു​ന്ന ആ​ശു​പ​ത്രി​യി​ൽ 142 കി​ട​ക്ക​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്തി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​പ്പോ​ഴും താ​ലൂ​ക്കാ​ശു​പ​ത്രി​യു​ടെ സൗ​ക​ര്യ​ങ്ങ​ള കൂ​ടി​യി​ല്ല. പ​നി​യോ മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി രോ​ഗ​ങ്ങ​ളോ വ്യാ​പ​ക​മാ​യാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ ​കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടേ​ണ്ടി​വ​രും.