സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Tuesday, July 5, 2022 12:17 AM IST
മ​ല​പ്പു​റം: സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​സ്ഥി​തി ബോ​ധ​വ​ത്ക്ക​ര​ണ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും വ​ന​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം അ​റി​യി​ക്കു​ന്ന​തി​നാ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്. മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡെ​പ്യൂ​ട്ടി ക​ണ്‍​സ​ർ​വേ​റ്റ​ർ ഓ​ഫ് ഫോ​റ​സ്റ്റ്സ് വി. ​സ​ജി​കു​മാ​ർ സൈ​ക്കി​ൾ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള സൈ​ക്കി​ൾ റൈ​ഡേ​ഴ്സ് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
മ​ല​പ്പു​റം മ​അ​ദി​ൻ അ​ക്കാ​ഡ​മി പ​രി​സ​ര​ത്തു നി​ന്നു ആ​രം​ഭി​ച്ച് കു​ന്നു​മ്മ​ൽ വ​ഴി സി​വി​ൽ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ റാ​ലി അ​വ​സാ​നി​ച്ചു. തു​ട​ർ​ന്നു സി​വി​ൽ സ്റ്റേ​ഷ​ന​ക​ത്ത് തൈ ​ന​ട​ലും പ​രി​സ്ഥി​തി ബോ​ധ​വ​ത്ക്ക​ര​ണ പ്ര​തി​ജ്ഞ​യും ന​ട​ത്തി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ന​ട​ത്തി. റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൽ പു​ളി​ക്ക​ൽ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. റേ​ഞ്ച് ഓ​ഫീ​സ​ർ എ.​കെ രാ​ജീ​വ​ൻ, സോ​ഷ്യ​ൽ ഫോ​റ​സ്ട്രി ഡി​വി​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കെ. ​കൃ​ഷ്ണ​കു​മാ​ർ, എ​ൻ.​പി. ദി​വാ​ക​ര​നു​ണ്ണി, കെ. ​രാ​ജേ​ഷ്, വി.​വി​ജ​യ​ൻ, കെ ​പി അ​ബ്ദു​ൾ വ​ഹാ​ബ്, എ.​കെ. ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.