ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചു
Tuesday, July 5, 2022 12:17 AM IST
എ​ട​ക്ക​ര: പ്ലാ​ന്‍റേഷ​ൻ കോ​ർ​പ്പ​റേ​ഷ​നി​ലെ പു​ഞ്ച​ക്കൊ​ല്ലി ഡി​വി​ഷ​നി​ൽ 37 ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തി. വ​ഴി​ക്ക​ട​വ് വ​ന​ത്തി​നു​ള്ളി​ലെ പ്ലാ​ന്േ‍​റ​ഷ​ൻ പു​ഞ്ച​ക്കൊ​ല്ലി ഡി​വി​ഷ​ൻ ഓ​ഫീ​സി​ലേ​ക്കാ​ണ് ഏ​റ​നാ​ട് പ്ലാ​ന്‍റേഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ (സി​ഐ​ടി​യു), ആ​ദി​വാ​സി ക്ഷേ​മ സ​മി​തി സം​യു​ക്ത​മാ​യി മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ലാ​ന്‍റേഷ​ൻ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, പി​രി​ച്ചു​വി​ട്ട ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ഉ​ട​ൻ തി​രി​ച്ചെ​ടു​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി റ​ബ​ർ ടാ​പ്പിം​ഗ് ജോ​ലി​യി​ലു​ള്ള 37 ആ​ദി​വാ​സി തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ജൂ​ലൈ ഒ​ന്നു മു​ത​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ്ലാ​ന്‍റേഷ​ൻ അ​ധി​കൃ​ത​ർ പി​രി​ച്ചു​വി​ട്ട​ത്. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വ​ന​ത്തി​നു​ള്ളി​ലെ നൂ​റി​ല​ധി​കം ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളാ​ണ് പു​ഞ്ച​ക്കൊ​ല്ലി, അ​ള​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​യി​ൽ ക​ഴി​യു​ന്ന​ത്. ആ​ദി​വാ​സി​ക​ൾ​ക്കു തൊ​ഴി​ലും വ​രു​മാ​ന​വും ഉ​പ​ജീ​വ​ന മാ​ർ​ഗ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു 1980ൽ ​നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ് പ്ലാ​ന്േ‍​റ​ഷ​ൻ സ്ഥാ​പി​ച്ച​ത്. മ​ഴ​ക്കാ​ല​ത്ത് മ​റ്റു ജോ​ലി​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​ദി​വാ​സി​ക​ളെ പി​രി​ച്ചു​വി​ട്ട​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ഇ​രു​ട്ട​ടി​യാ​യി.
പ്ലാ​ന്‍റേഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ (സി​ഐ​ടി​യു) ഏ​രി​യ സെ​ക്ര​ട്ട​റി അ​ഡ്വ. യു. ​ഗി​രീ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദി​വാ​സി ക്ഷേ​മ സ​മി​തി ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി.​കെ.ഷാ​ന​വാ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, സി​പി​എം വ​ഴി​ക്ക​ട​വ് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി എം.​ടി അ​ലി, എ​ക​ഐ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി ശി​വ​ദാ​സ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രാ​യ സ​തീ​ഷ് പൂ​ള​ക്ക​പ്പാ​റ, കു​മാ​ർ​ദാ​സ് മ​ന്പാ​ട്, ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ ക​വ​ള​പ്പാ​റ, ശ​ബ​രീ​ശ​ൻ പു​ഞ്ച​ക്കൊ​ല്ലി, എ​ൻ.​സി ജോ​ണ്‍, പ്ലാന്‍റേഷ​ൻ ലേ​ബ​ർ യൂ​ണി​യ​ൻ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് എം.​യു ഷാ​ജി, ട്ര​ഷ​റ​ർ കെ. ​ച​ന്ദ്ര​ൻ, ശി​ഹാ​ബ് വ​ഴി​ക്ക​ട​വ്, ജം​ഷീ​ർ മ​രു​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.