വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു
Tuesday, August 9, 2022 11:36 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ണ്ഡ​ല​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ജ​യം ഉ​റ​പ്പാ​ക്കാ​ൻ സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യാ​ൻ മു​ന്നി​ലു​ണ്ടാ​കു​മെ​ന്നു ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ. വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ഗ്ലോ​ബ​ൽ കെ​എം​സി​സി ഏ​ർ​പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഗ്ലോ​ബ​ൽ കെ​എം​സി​സി പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ വി.​കെ. റ​ഫീ​ഖ്ഹ​സ​ൻ വെ​ട്ട​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ. മു​സ്ത​ഫ, കെ​എം​സി​സി നേ​താ​ക്ക​ളാ​യ. പി.​സി. കു​ഞ്ഞാ​ൻ, പി.​ടി. നാ​സ​ർ, എം. ​കൊ​യി​സ​ൻ മു​ജീ​ബ്, സൈ​ത​ല​വി, എ​ൻ. ഉ​സ്മാ​ൻ, പു​ത്ത​ങ്ങോ​ട് മ​ജീ​ദ്, എ​ൻ. ഹ​ബീ​ബ്, കെ.​ഷി​യാ​സ്, അ​ലി ഹൈ​ദ​ർ, കെ. ​ശ​രീ​ഫ്, എം.​കെ. സ​ത്താ​ർ, മൊ​യ്തീ​ൻ​കു​ട്ടി മ​ണ്ണാ​ർ​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.