വ​ട​പു​റം പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്നു
Thursday, August 11, 2022 11:52 PM IST
നി​ല​ന്പൂ​ർ: വ​ട​പു​റം പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നു.​വ​ട​പു​റം പാ​ലം അ​പ​ക​ട​ഭീ​തി​യി​ൽ. ക​ഴി​ഞ്ഞ 2019 ലെ ​പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന്‍റെ തൊ​ട്ടു മു​ക​ൾ ഭാ​ഗ​ത്താ​യി നി​ർമിച്ച ചെ​ക്ക്ഡാ​മി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നി​രു​ന്നു. ഇ​പ്പോ​ൾ അ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണം പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി​യും ത​ക​ർ​ന്നു. കു​തി​ര​പ്പു​ഴ​യു​ടെ ഒ​രു ഭാ​ഗം വ​ന​ത്തി​ലൂ​ടെ ദി​ശ മാ​റി ഒ​ഴു​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഈ ​ഭാ​ഗ​ത്ത് പു​ഴ 50 മീ​റ്റ​റോ​ളം വീ​തി കൂ​ടി.
വ​ന​ത്തി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ്ണ​മാ​യും പു​ഴ​യി​ൽ ല​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് മെ​ന്പ​റാ​യി​രു​ന്ന വി.​ടി.​നാ​സ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ല പ്രാ​വ​ശ്യം ജ​ല​സേ​ച​ന വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മൊ​ന്നും ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടൊ​പ്പം പു​ഴ​യി​ലെ കു​ളി​ക്ക​ട​വും ത​ക​ർ​ന്നു. അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ അ​ന്യ സം​സ്ഥാ​ന ലോ​റി​ക​ൾ അ​ട​ക്കം ഇ​വി​ടെ നി​ർ​ത്തി ലോ​റി തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും കു​ളി​ച്ചി​രു​ന്ന ക​ട​വാ​യി​രു​ന്നു ഇ​ത്. മ​ഴ ക​ന​ത്ത​തോ​ടെ വ​നാ​തി​ർ​ത്തി കൂ​ടു​ത​ൽ ത​ക​ർ​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​ഴ​യു​ടെ ഗ​തി​മാ​റാ​നും സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. വേ​ണ്ട മു​ൻ​ക​രു​ത​ൽ എ​ടു​ത്തി​ല്ലെ​ങ്കി​ൽ പു​തി​യ പാ​ല​ത്തി​ന്‍റെ ശ​ക്തി​യെ ബാ​ധി​ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.