സ്ഥ​ല​ത്തു കു​റ്റി​യ​ടി​ച്ചു ! സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ച്ച​ഭൂ​മി കൈ​യേ​റി 30 കു​ടും​ബ​ങ്ങ​ൾ
Saturday, August 13, 2022 11:49 PM IST
നി​ല​ന്പൂ​ർ: മ​ന്പാ​ട് പു​ള്ളി​പ്പാ​ടം ചെ​റു​നെ​ല്ലി​ൽ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മി​ച്ച​ഭൂ​മി കൈ​യേ​റി 30 ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ൾ. പു​ള്ളി​പ്പാ​ടം വി​ല്ലേ​ജി​ൽ ഉ​ൾ​പ്പെ​ട്ട ഒ​രേ​ക്ക​ർ 82 സെ​ന്‍റ് സ്ഥ​ല​മാ​ണ് കൈ​യേ​റി​യ​ത്.

ഭൂ​മി​യി​ലെ കാ​ടു​ക​ൾ വെ​ട്ടി നീ​ക്കി കു​ടും​ബ​ങ്ങ​ൾ സ്ഥ​ല​ത്തു കു​റ്റി​യ​ട​ച്ച് ത​ങ്ങ​ളു​ടെ അ​വ​കാ​ശം പ്ര​ഖ്യാ​പി​ച്ചു. ഒ​രു കു​ടും​ബം കൈ​വ​ശം വ​ച്ചി​രു​ന്ന ഭൂ​മി​യാ​ണ് സി​പി​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭൂ​ര​ഹി​ത​ർ കൈ​യേ​റി​യ​ത്.

പു​ള്ളി​പ്പാ​ടം വി​ല്ലേ​ജി​ലെ ചെ​റു​നെ​ല്ലി​ലെ 1.82 ഏ​ക്ക​ർ സ്ഥ​ലം നി​ല​വി​ൽ മി​ച്ച​ഭൂ​മി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണെ​ന്നു സി​പി​എം വ​ണ്ടൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി ബി.​മു​ഹ​മ്മ​ദ് റ​സാ​ഖ് പ​റ​ഞ്ഞു. മി​ച്ച​ഭൂ​മി​ക്ക് വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി ചി​ല ഭൂ​വു​ട​മ​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഭൂ​ര​ഹി​ത​രാ​യ 30 കു​ടും​ബ​ങ്ങ​ൾ മി​ച്ച​ഭൂ​മി സ്വ​ന്ത​മാ​ക്കി​യി​ട്ടു​ള്ള​തെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ ഏ​ക്ക​ർ ക​ണ​ക്കി​നു മി​ച്ച​ഭൂ​മി സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലു​ണ്ട്.

മി​ച്ച​ഭൂ​മി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്ക് ന​ൽ​കും. വ​ട​പു​റ​ത്തും കു​റ​ത്തി​യാ​ർ​പൊ​യി​ലി​ലും മി​ച്ച​ഭൂ​മി​ക​ൾ പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്കു ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ചെ​റു​നെ​ല്ലി​ലും 30 ഭൂ​ര​ഹി​ത കു​ടും​ബ​ങ്ങ​ളെ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് റ​സാ​ഖ് പ​റ​ഞ്ഞു. നാ​ലു പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ളും എ​ട്ടു പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളും 18 ജ​ന​റ​ൽ കു​ടും​ബ​ങ്ങ​ളു​മാ​ണ് ചെ​റു​നെ​ല്ലി​ലെ മി​ച്ച​ഭൂ​മി​യി​ലു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​രും ഒ​രു സെ​ന്‍റ് ഭൂ​മി പോ​ലും സ്വ​ന്ത​മാ​യി ഇ​ല്ലാ​ത്ത​വ​രു​മാ​ണ് ചെ​റു​നെ​ല്ലി​ലെ ഭൂ​മി കൈ​യേ​റി​യ ക​ടും​ബ​ങ്ങ​ൾ.

ചെ​റു​നെ​ല്ലി​ലെ മി​ച്ച​ഭൂ​മി കൈ​യേ​റി 30 കു​ടും​ബ​ങ്ങ​ൾ കു​റ്റി​യ​ടി​ക്ക​ലും അ​ള​വും തു​ട​ങ്ങി​യി​ട്ടും പ​രാ​തി​യു​മാ​യി ആ​രും എ​ത്തി​യി​ട്ടി​ല്ല. വ​ലി​യ​പീ​ടി​ക​യ്ക്ക​ൽ ജ​മാ​ലു​ദീ​ൻ, ഭാ​രി​കു​ട്ടി, ക​ബീ​ർ, അ​ക്ബ​ർ എ​ന്നി​വ​രാ​ണ് ഈ ​ഭൂ​മി നി​ല​വി​ൽ കൈ​വ​ശം വ​ച്ചു​വ​രു​ന്ന​തെ​ന്നു സി​പി​എം പ്ര​ദേ​ശി​ക നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സി​പി​എം മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ മി​ച്ച​ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ഭൂ​ര​ഹി​ത​ർ​ക്കു ന​ൽ​കു​ന്ന​തി​നു ന​ട​ത്തി​യ മൂ​ന്നാ​മ​ത്തെ നീ​ക്ക​മാ​ണി​ത്. വ​ട​പു​റ​ത്തു കു​റ​ത്തി​യാ​ർ​പൊ​യി​ലി​നും ശേ​ഷം ചെ​റു​നെ​ല്ലി​ലും വി​ജ​യ​പ്ര​തീ​ക്ഷ​യാ​ണ് സി​പി​എ​മ്മി​നു​ള്ള​ത്.