സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും
Monday, August 15, 2022 1:07 AM IST
മ​ല​പ്പു​റം: സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യ ഇ​ന്നു മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ കാ​യി​ക, ഹ​ജ്ജ്, വ​ഖ​ഫ്, ഫി​ഷ​റീ​സ് വ​കു​പ്പ്മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കും.
പ​രേ​ഡും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും രാ​വി​ലെ എ​ട്ടു മു​ത​ൽ എം​എ​സ്പി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. വി​വി​ധ സേ​ന​ക​ളു​ടെ പ​രേ​ഡി​ൽ സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ച ശേ​ഷം മ​ന്ത്രി സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കും. പ​രേ​ഡി​നു എം​എ​സ്പി അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് നേ​തൃ​ത്വം ന​ൽ​കും.
സി​വി​ൽ സ്റ്റേ​ഷ​നി​ലു​ള്ള യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് മ​ന്ത്രി പ​രേ​ഡ് ഗ്രൗ​ണ്ടി​ലെ​ത്തു​ക. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തി​നു ശേ​ഷ​മു​ള്ള ആ​ദ്യ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്.
രാ​വി​ലെ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. രാ​വി​ലെ 7.15 ന് ​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച് എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യി​ൽ പ​ത്തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 3006 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ക്കും. ബാ​ൻ​ഡ് സെ​റ്റു​ക​ളു​ടെ​യും സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് മാ​ർ​ച്ച് പാ​സ്റ്റി​ന്‍റെ​യും മ​റ്റും അ​ക​ന്പ​ടി​യോ​ടെ ന​ട​ക്കു​ന്ന പ്ര​ഭാ​ത​ഭേ​രി​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന ടീ​മി​ന് റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും.
പ​രേ​ഡി​ൽ എം​എ​സ്പി, ലോ​ക്ക​ൽ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, എ​ക്സൈ​സ്, അ​ഗ്നി​ശ​മ​ന സേ​ന തു​ട​ങ്ങി സേ​നാ വി​ഭാ​ഗ​ങ്ങ​ളും എ​ൻ​സി​സി, എ​സ്പി​സി, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് തു​ട​ങ്ങി​യ​വ​യും അ​ണി​നി​ര​ക്കും. പ​രേ​ഡി​ന് ശേ​ഷം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത ആ​റു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള 90 വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.