സ്വാ​ത​ന്ത്ര്യ​ദി​നം മ​റി​യാ​മ്മ​യ്ക്ക് പി​റ​ന്നാ​ൾ ആ​ഘോ​ഷം പോ​ലെ
Monday, August 15, 2022 1:08 AM IST
ക​രു​വാ​ര​കു​ണ്ട്: ആ​ഗ​സ്റ്റ് 31 ന് 115-ാം ​വ​യ​സി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന പു​ളി​യ​ക്കോ​ട് പാ​പ്പാ​ലി​ൽ മ​റി​യാ​മ്മ ഉ​തു​പ്പി​ന് സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ർ​ഷി​കം സ്വ​ന്തം പി​റ​ന്നാ​ൾ ആ​ഘോ​ഷം പോ​ലെ​യാ​ണ്.
ഭ​ർ​ത്താ​വും സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ളി​യു​മാ​യി​രു​ന്ന പാ​പ്പാ​ലി​ൽ ഉ​തു​പ്പ് ജ​ൻ​മ​നാ​ടാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ്വാ​ത​ന്ത്ര്യ സ​മ​ര ജാ​ഥ​ക​ളി​ലും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത ഓ​ർ​മ​ക​ൾ മ​റി​യാ​മ്മ ഇ​ന്ന​ലെ​യെ​ന്ന പോ​ലെ​യാ​ണ് ഓ​ർ​മി​ക്കു​ന്ന​ത്.
സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ കൊ​ണ്ടു​വ​രു​ന്പോ​ൾ അ​വ​ർ​ക്ക് സ്നേ​ഹ സ​ദ്യ​യൊ​രു​ക്കു​ന്ന​ത് മ​റി​യാ​മ്മ​യാ​യി​രു​ന്നു.
സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ടെ ഭ​ർ​ത്താ​വ് ഉ​തു​പ്പ് സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് പോ​യ​തും മ​റ്റും ഇ​പ്പോ​ഴും ഓ​ർ​ക്കു​ന്നു. 1946- ഓ​ഗ​സ്റ്റി​ലാ​ണ് ഉ​തു​പ്പും മ​റി​യാ​മ്മ​യും മ​ക്ക​ളോ​ടൊ​പ്പം എ​ട​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ പു​ളി​യ​ക്കോ​ട് കു​ടി​യേ​റി പാ​ർ​ക്കു​ന്ന​ത്. മ​ല​ബാ​റി​ൽ വ​ന്നു​ള്ള യാ​ത​ന​ക​ളും പ്ര​യാ​സ​ങ്ങ​ളു​മെ​ല്ലാം ഇ​ന്നും പേ​ര​മ​ക്ക​ളോ​ട് വി​വ​രി​ക്കും.
മ​റി​യാ​മ്മ​യ​ക്കു ഇ​ന്നും കാ​ഴ്ച​ക്കു ത​ക​രാ​റൊ​ന്നു​മി​ല്ല. അ​ൽ​പം കേ​ൾ​വി കു​റ​വു​ണ്ടെ​ന്നു മാ​ത്രം. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​യി അ​ല​ട്ടു​ന്നി​ല്ല.