ക​ള​ക്ട​ർ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Wednesday, August 17, 2022 12:20 AM IST
എ​ട​ക്ക​ര: ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ പ്രേം​കു​മാ​ർ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ത​ണ്ട​ൻ​ക​ല്ല്, ചെ​ന്പ്ര ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ത​ണ്ട​ൻ​ക​ല്ല് കോ​ള​നി​ക്കാ​ർ താ​മ​സി​ക്കു​ന്ന മു​ണ്ടേ​രി വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ലെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​യി​രു​ന്നു ആ​ദ്യ​സ​ന്ദ​ർ​ശ​നം. കോ​ള​നി​ക്കാ​രു​ടെ പ​രാ​തി​ക​ളും ആ​വ​ശ്യ​ങ്ങ​ളും ക​ള​ക്ട​ർ ചോ​ദി​ച്ച​റി​ഞ്ഞു.
തു​ട​ർ​ന്ന് ഭൂ​ദാ​നം ചെ​ന്പ്ര കോ​ള​നി​യി​ലും ക​ള​ക്ട​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ എം.​പി സി​ന്ധു, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍​റ് ഷാ​ജി ജോ​ണ്‍, പോ​ത്തു​ക​ൽ സി​ഐ കെ. ​ബാ​ബു​രാ​ജ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ക​ള​ക്ട​റെ അ​നു​ഗ​മി​ച്ചു. ‌
വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​ള​ക്ട​ർ ചെ​ന്പ്ര കോ​ള​നി​യി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്. ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ർ കാ​ർ​ഡ്, ബാ​ങ്ക് അ​ക്കൗ​ണ്ട്, റേ​ഷ​ൻ കാ​ർ​ഡി​ൽ പേ​രി​ല്ലാ​ത്ത​ത്, ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത് എ​ന്നി​വ ആ​ദി​വാ​സി​ക​ൾ ക​ള​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.