എം​എ​ൽ​എ ക​ർ​ഷ​ക​രോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്ന്
Friday, August 19, 2022 12:14 AM IST
മ​ഞ്ചേ​രി: സ്വ​ന്തം ഫോ​ട്ടോ ബാ​ന​റി​ൽ വ​ച്ചി​ല്ലെ​ന്ന കാ​ര​ണം കൊ​ണ്ടു ക​ർ​ഷ​ക​ദി​നാ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ നി​ന്നു പ​ിന്തി​രി​ഞ്ഞ എം​എ​ൽ​എ ക​ർ​ഷ​ക​രോ​ടു മാ​പ്പ് പ​റ​യ​ണ​മെ​ന്നു സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഒ​രേ ത​ര​ത്തി​ലു​ള്ള ബാ​ന​റു​ക​ളാ​ണ് വേ​ദി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും വ​കു​പ്പു​മ​ന്ത്രി​യു​ടെ​യും ചി​ത്ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ബാ​ന​റി​ൽ അ​ച്ച​ടി​ച്ച​ത്. ഇ​തു അം​ഗീ​ക​രി​ക്കാ​ൻ അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ൽ​എ കൂ​ട്ടാ​ക്കി​യി​ല്ല.
അ​തേ​സ​മ​യം, ജി​ല്ല​യി​ൽ മ​റ്റു 15 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥ​ലം എം​എ​ൽ​എ​മാ​രാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. എം​എ​ൽ​എ​ക്കൊ​പ്പം അ​ധ്യ​ക്ഷ​യാ​യ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ വി.​എം.സു​ബൈ​ദ​യും പ​രി​പാ​ടി ബ​ഹി​ഷ്ക്ക​രി​ച്ച് മ​ട​ങ്ങി​യ​തോ​ടെ ച​ട​ങ്ങ് അ​ല​ങ്കോ​ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ അ​ഡ്വ. പ്രേ​മാ രാ​ജീ​വാ​ണ് ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.


എം​എ​ൽ​എ​യി​ൽ നി​ന്നു അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങാ​നാ​യി എ​ത്തി​യ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​രും അ​പ​മാ​നി​ത​രാ​യി മ​ട​ങ്ങേ​ണ്ടി വ​ന്നു.