പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, August 19, 2022 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്ര​ണ​യം ന​ടി​ച്ച് വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി ബം​ഗാ​ളി​ൽ നി​ന്നു കൊ​ണ്ടു​വ​ന്നു അ​ങ്ങാ​ടി​പ്പു​റ​ത്തെ ലോ​ഡ്ജി​ൽ പാ​ർ​പ്പി​ച്ച പ​തി​നേ​ഴു​കാ​രി​യെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​നാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പെ​ണ്‍​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ങ്ങാ​ടി​പ്പു​റ​ത്തും സ​മീ​പ​ത്തും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ലോ​ഡ്ജി​ൽ വ്യാ​ജ​രേ​ഖ​ക​ൾ കാ​ണി​ച്ച് ര​ഹ​സ്യ​മാ​യി പാ​ർ​പ്പി​ച്ച കു​ട്ടി​യെ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ അ​ൻ​സാ​ർ അ​ലി​യോ​ടൊ​പ്പം ക​ണ്ടെ​ത്തി​യ​ത്. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും കൂ​ടെ​യു​ള്ള​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു.
കു​ട്ടി​യെ ക​ട​ത്തി​കൊ​ണ്ടു​വ​ന്ന​തി​നു ജൂ​ലൈ​യി​ൽ ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ ബം​ഗാ​ൾ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ബം​ഗാ​ളി​ലെ ഗോ​ൾ പോ​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ടോ​ട്ടോ​ണ്‍ ദേ​വ​ന​നാ​ഥ്, ബി​സ് വി​ജി​ത്ത് സി​ങ്ക, രോ​ഷി​നി പ​സ​ന്ത്, മ​ല​പ്പു​റം ചൈ​ൽ​ഡ് ലൈ​ൻ കൗ​ണ്‍​സ​ല​ർ മു​ഹ്സി​ൻ പ​രി, പെ​രി​ന്ത​ൽ​മ​ണ്ണ എ​സ്ഐ സ​ന്തോ​ഷ്കു​മാ​ർ, സി​പി​ഒ​മാ​രാ​യ നി​ഖി​ൽ, മു​ഹ​മ്മ​ദ് സ​ജീ​ർ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​യെ ബം​ഗാ​ൾ പോ​ലീ​സ് വി​മാ​ന​മാ​ർ​ഗം നാ​ട്ടി​ലേ​ക്ക​യ​ച്ചു. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു സ​മാ​ന​രീ​തി​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന നാ​ലു കു​ട്ടി​ക​ളെ ചൈ​ൽ​ഡ് ലൈൻ ര​ക്ഷ​പ്പെ​ടു​ത്തി​യി​രു​ന്നു.