ക​ണ്‍​ട്രോ​ൾ റൂം ​ഉ​ദ്ഘാ​ട​നം നാ​ളെ
Friday, August 19, 2022 12:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ പോ​ലീ​സ് സ്പെ​ഷ​ൽ ക​ണ്‍​ട്രോ​ൾ റും ​ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം 3.30 ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നി​ൽ നി​ർ​വ​ഹി​ക്കും. പോ​ലീ​സ് ക്യാ​ന്പി​നു സ​മീ​പം പ​ഴ​യ സ​ർ​ക്കി​ൾ ഓ​ഫീ​സ് ന​വീ​ക​രി​ച്ചാ​ണ് പോ​ലീ​സ് സ്പെ​ഷ​ൽ ഏ​രി​യാ ക​ണ്‍​ട്രോ​ൾ റൂം ​കെ​ട്ടി​ടം യ​ാഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. നി​ല​ന്പൂ​ർ ഡി​വൈ​എ​സ്പി​യു​ടെ ആ​സ്ഥാ​നം കൂ​ടി​യാ​ണി​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദുറ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ഹു​ൽ ഗാ​ന്ധി എം​പി, പി.​വി. അ​ബ്ദു​ൾ വ​ഹാ​ബ് എം​പി, പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ​കാ​ന്ത്, എ​ഡി​ജി​പി വി​ജ​യ് എ​സ്. സാ​ക്ക​റെ, നോ​ർ​ത്ത് സോ​ണ്‍ ഐ​ജി പി.​ഡി. വി​ക്രം, തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി പു​ട്ട വി​മ​ലാ​ദി​ത്യ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത്ദാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ സ​ലീം മാ​ട്ടു​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു മു​ന്നോ​ടി​യാ​യി എ​സ്പി എ​സ്. സു​ജി​ത്ദാ​സ് കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ചു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ഡി​വൈ​എ​സ്പി സാ​ജു കെ. ​ഏ​ബ്രാ​ഹം, പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​വി​ഷ്ണു എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി.