നി​ർ​ധ​ന കു​ടും​ബ​ത്തി​നു വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്നു
Friday, March 17, 2023 11:42 PM IST
ക​രു​വാ​ര​കു​ണ്ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച തു​വൂ​ർ പാ​ല​ക്ക​ൽ​വെ​ട്ട​യി​ലെ ച​ക്കി​ങ്ങ​ൽ മ​നോ​ജി​ന്‍റെ കു​ടും​ബ​ത്തി​ന് സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടി​ന്‍റെ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. പാ​ർ​ട്ടി വ​ണ്ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി ബി.​മു​ഹ​മ്മ​ദ് റ​സാ​ഖ് വീ​ടി​ന്‍റെ ക​ട്ടി​ള​വ​യ്പ്് നി​ർ​വ​ഹി​ച്ചു.
33 കാ​ര​നാ​യ മ​നോ​ജ്, ശി​വ​രാ​ത്രി ദി​ന​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ലാ​ണ് മ​രി​ച്ച​ത്. ത​ന്‍റെ കു​ടും​ബ​ത്തി​ന് അ​ന്തി​യു​റ​ങ്ങാ​ൻ സു​ര​ക്ഷി​ത​മാ​യ വീ​ടെ​ന്ന സ്വ​പ്നം ബാ​ക്കി​യാ​ക്കി​യാ​ണ് മ​നോ​ജ് യാ​ത്ര​യാ​യ​ത്. പി​ന്നീ​ട് കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക എ​ന്ന ദൗ​ത്യം സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കി​ളി​യ​ത്ത് മു​ഹ​മ്മ​ദ്, പ​റ​വെ​ട്ടി ഹം​സ, കെ.​വി.​സു​ധി​ൻ, വി.​കെ.​ശി​ഹാ​ബ്, പി.​ഷാ​ഫി, ഇ​ബ്രാ​ഹിം, കെ.​പി.​നി​ജേ​ഷ്, ഫി​ലി​പ്പ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.